ആ ചിത്രം കണ്ടപ്പോൾ മമ്മൂട്ടിയോടുള്ള ബഹുമാനം കൂടി : ഷബാന ആസ്മി

ഇന്ത്യൻ സിനിമയിൽ 50 വർഷത്തെ അഭിനയ ജീവിതം പൂർത്തിയായിരിക്കുകയാണ് നടി ഷബാന ആസ്മി. 29മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഉദ്‌ഘാടനത്തിന് മുഖ്യ അതിഥിയായി എത്തിയ ഷബാന ആസ്മിയെ മുഖ്യ മന്ത്രി പിണറായി വിജയൻ ആദരിച്ചിരുന്നു . മലയാള സിനിമയെയും മമ്മൂട്ടിയെ കുറിച്ചും ഷബാന ആസ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകർഷിക്കുന്നത്. പുരസ്‌കാരം വാങ്ങി എത്തിയ നടി മലയാള സിനിമകളെയും മമ്മൂട്ടിയെ കുറിച്ചും വാചാലയായി.അടുത്ത കാലത്തു കണ്ട ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി എത്തിയ കാതൽ എന്ന ചിത്രമാണ് തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയതെന്നാണ് ഷബാന ആസ്മി പറഞ്ഞത്.

''മലയാള ചിത്രങ്ങളിൽ വലിയൊരു മാർക്ക് അവശേഷിക്കുന്നുണ്ട്. ഇന്സ്ടിട്യൂട്ടിൽ പഠിച്ചത് കൊണ്ട് ഞങ്ങൾക്ക് അടൂരിന്റെ ചിത്രങ്ങളെ കുറിച്ച് നല്ല പരിചയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒ ടി ടി യുടെ വരവോടെ മലയാള സിനിമകൾ ലോക ശ്രെദ്ധ നേടുകയാണ്. കൂടാതെ മലയാള സിനിമ ലോക സിനിമയ്ക്ക് തന്നെ വെളിച്ചം നൽകുന്നതുമാണ്. അടുത്തിടെ മമ്മൂട്ടിയുടെ കാതൽ എന്ന ചിത്രം കണ്ടിരുന്നു. മമ്മൂട്ടി സാർ കാതലിൽ ശെരിക്കും എന്നെ അത്ഭുതപ്പെടുത്തി. ഒരു ഹിന്ദി താരവും കാണിക്കാത്ത ധൈര്യമാണ് കാതൽ എന്ന സിനിമയിൽ മമ്മൂട്ടി എടുത്തത്. അദ്ദേഹത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു. അതിൽ അദ്ദേഹം അഭിനയിക്കുക മാത്രമല്ല ആ ചിത്രം നിർമ്മിക്കുക കൂടി ചെയ്തു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം ഉയർന്നു ''- ഷബാന ആസ്മി പറഞ്ഞു.

ഐ എഫ് എഫ് കെ യിൽ കൂടുതൽ സമയം ചിലവിടണമെന്നു ആഗ്രഹം ഉണ്ടെങ്കിലും , തിരഞ്ഞെടുത്ത ചിത്രങ്ങൾ കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും സമയ പരിമിതി മൂലം തിരികെ പോകുന്നെന്നും ഷബാന ആസ്മി പറയുന്നു.ഡിസംബർ 13 മുതൽ ആരംഭിച്ച ചലച്ചിത്ര മേള 20നു അവസാനിക്കും.

Related Articles
Next Story