പിറന്നാൾ ദിനത്തിൽ 30 വർഷം നീണ്ട പുകവലി ഉപേക്ഷിച്ചു ഷാരൂഖ് ഖാൻ
ഈ കഴിഞ്ഞ ശനിയാഴ്ച ബോളിവുഡിന്റെ കിംഗ് ഖാൻ 59 വയസ്സ് തികയുമ്പോൾ, തന്റെ ജന്മദിനത്തിൽ പുകവലി ഉപേക്ഷിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. പിറന്നാൾ ദിനത്തിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് കഴിഞ്ഞ 30 വർഷക്കാലമായി നീണ്ടു നിന്ന പുകവലി ഉപേക്ഷിച്ചതായി ഷാരൂഖാൻ അറിയിച്ചിരിക്കുന്നത്.
ആരാധകരുമായുള്ള സംവാദത്തിൽ അടുത്ത 10 വർഷമെങ്കിലും സിനിമകൾ ചെയ്തു ആരാധകരെ രസിപ്പിക്കാൻ ആഗ്രഹമുണ്ടെന്നും, അതുകൊണ്ട് തന്നെ ഇനി പുകവലിക്കില്ലയെന്നും താരം പറയുന്നു. എന്നാൽ പുകവലി ഉപേക്ഷിച്ചതിനെ തുടർന്ന് തനിക്കു ശ്വാസ തടസം അനുഭവപ്പെടുന്നുണ്ടെന്നും ഷാരൂഖ് പറയുന്നു. പക്ഷെ താൻ മാറ്റവുമായി പൊരുത്തപ്പെടാൻ ആഗ്രഹിക്കുന്നു എന്നും താരം പറയുന്നു. ആരാധകർ ഷാരൂഖിന്റെ വീഡിയോ ഏറ്റെടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.എന്നാൽ താൻ ഇത്രെയും കാലമായി പുകവലി തുടർന്ന ഒരാളെന്ന നിലയിൽ തന്നെ റോൾ മോഡലായി ഇതിൽ കാണാൻ പാടില്ലെന്നും താരം പറഞ്ഞു.
2012ൽ ഷാരൂഖിന്റെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ പൊതു സ്ഥലത്തു താരം പുകവലിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ കേസ് എടുക്കുകയും ജയ്‌പൂർ കോടതീയിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് 100 രൂപ തുച്ഛമായ പിഴ ഈടാക്കി വിട്ടത് വർത്തയായിരുന്നു.