ഷൂട്ടിംഗ് തുടങ്ങി 56മത്തെ ദിവസം റിലീസ് ചെയ്ത ഷാജി കൈലാസ് ചിത്രം

2000ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രമായിരുന്നു മമ്മൂട്ടി നായകനായ വല്യേട്ടൻ. അറയ്ക്കൽ മാധവനുണ്ണിയും അനിയന്മാരും മാസും ക്ലാസും ചേർന്ന ഒരു ചിത്രം. കൂടാതെ കൈരളി ചാനലിൽ 1900 തവണയായിരുന്നു ഈ ചിത്രം ടെലികാസ്റ്റിംഗ് നടത്തിയത്. 24 വർഷങ്ങൾക്കിപ്പുറം ചിത്രം ഇപ്പോൾ റീ റിലീസിന് ഒരുങ്ങുകയാണ്. വല്യേട്ടന്റെ ചിത്രീകരണത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. സിനിമയിൽ വില്ലനായ സായികുമാറിന്റെ വീട്ടിലേയ്ക്ക് ബെൻസ് കാറിൽ എത്തുന്ന രംഗമായിരുന്നു ആദ്യം ഷൂട്ട് ചെയ്തത് .ചിത്രത്തിന്റെ ഈ ആദ്യ രംഗം സിംഗിൾ ഷോട്ടായിരുന്നു. മാധവനുണ്ണി എന്ന കഥാപാത്രത്തെ എഴുതാൻ പ്രജോനാതനമായത് എം ടിയുടെ മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളായിരുന്നു. താൻ വിചാരിച്ചതിന്റെ 300 ഇരട്ടി ഡബ്ബിങിലൂടെ മമ്മൂട്ടി ചിത്രത്തിൽ കൊണ്ട് വന്നെന്നും ഷാജി കൈലാസ് പറയുന്നു. കൂടാതെ ഷൂട്ടിംഗ് തുടങ്ങി 56മത്തെ ദിവസം ചിത്രം ഓണം റിലീസായി തിയേറ്ററിൽ എത്തിയിരുന്നു എന്ന് ഷാജി കൈലാസ് അഭിമുഖത്തിൽ പറയുന്നു. അതേസമയം ചിത്രത്തിന്റെ റിലീസിന് ശേഷം ഇതുവരെ വല്യേട്ടൻ മുഴുവനായി കണ്ടില്ലയെന്നും ഷാജി കൈലാസ് പറയുന്നു.

Related Articles
Next Story