പ്രണയനായകനാകാൻ ഷെയ്ൻ നിഗം ; ഹാലിന്റെ ഫസ്റ്റ് ലൂക്ക് എത്തി

ചിത്രത്തിലൂടെ ബോളിവുഡ് സുപ്പർഹിറ്റ് ഗായകൻ അതിഫ് അസ്‌ലം ആദ്യമായി മലയാള ഗാനം ആലപിക്കുന്നു

ഷെയ്ൻ നിഗം ​​നായകനാകുന്ന ചിത്രം ഹാലിൻ്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും അണിയറപ്രവർത്തകർ ഞായറാഴ്ച പുറത്തിറക്കി. ഷെയ്ൻ നിഗമിനെയും നായിക സാക്ഷി വൈദ്യയെയും ഒരു റൊമാൻ്റിക് പോസിൽ ഉള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. തെലുങ്ക് ചിത്രമായ ഏജന്റ് , ഗന്ധീവധാരി അർജുന എന്നി ചിത്രങ്ങളിലൂടെ ശ്രെദ്ധേയമായ നടിയാണ് സാക്ഷി വൈദ്യ. നവാഗതനായ വീര സംവിധാനം ചെയ്ത ഈ ചിത്രം ഒരു റൊമാൻ്റിക് മ്യൂസിക്കൽ എൻ്റർടെയ്‌നറായാണ് . 'ഹാൽ' ഷൈൻ നിഗത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ജോണി ആന്റണി, നിഷാന്ദ് സാഗർ, മധുപാൽ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

ഓർഡിനറി (2012), മധുര നാരങ്ങ (2015), തോപ്പിൽ ജോപ്പൻ (2016) തുടങ്ങിയ ചിത്രങ്ങളുടെ രചനയിൽ പ്രശസ്തനായ നിഷാദ് കോയയാണ് ഹാലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത് രവിചന്ദ്രൻ, എഡിറ്റർ ആകാശ്, എന്നിവരാണ്. ജെവിജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി പ്രശസ്ത പാക്കിസ്ഥാൻ ഗായകൻ ആതിഫ് അസ്ലം ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ബോളിവുഡ് ഗാനങ്ങൾ ആലപിച്ചു പ്രേഷകരുടെ പ്രിയങ്കരനായ ആതിഫ് അസ്ലം ആദ്യമായി ആലപിക്കുന്ന മലയാള ഗാനമാണ് ഇത്. തിങ്ക് മ്യൂസിക്കിന് വേണ്ടി സംഗീതസംവിധായകനായി നവാഗതനായ നന്ദഗോപൻ വി ആണ് ഹാലിലെ ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രം മലയാളം കൂടാതെ, തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി എന്നി ഭാഷകളിൽ ചിത്രം റിലീസിന് എത്തും.

റൊമാൻ്റിക് കോമഡി ചിത്രമായ ലിറ്റിൽ ഹേർട്സ് ആണ് ഷൈൻ നിഗം അഭിനയിച്ച് 2024ൽ ഇറങ്ങിയ ചിത്രം . മഹിമ നമ്പ്യാർ, ബാബുരാജ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.നവാഗതനായ ഉണ്ണി ശിവലിംഗത്തിൻ്റെ പേരിടാത്ത ആക്ഷൻ ചിത്രത്തിലും , കൂടാതെ 'മദ്രാസ്‌കാരൻ' എന്ന തമിഴ് ചിത്രവുമാണ് ഷൈൻ നിഗത്തിന്റെ അടുത്തതായി വരാൻ പോകുന്ന ചിത്രങ്ങൾ. തമിഴിൽ നടന്റെ അരങ്ങേറ്റ ചിത്രമാണ് മദ്രാസ്‌കാരൻ.

Related Articles
Next Story