ഞാൻ ADHD കിഡാണ്; ഡിസോർഡർ ആയിട്ട് പുറത്ത് ഇരിക്കുന്ന ആൾക്കാർക്കേ തോന്നൂ; ഷൈൻ ടോം ചാക്കോ
ഫഹദ് ഫാസിലിന് പിന്നാലെ തനിക്കും അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്ടിവിറ്റി ഡിസോർഡർ ഉണ്ടെന്ന് വെളിപ്പെടുത്തി നടൻ ഷൈൻ ടോം ചാക്കോ. തന്നെ സംബന്ധിച്ച് എഡിഎച്ച്ഡി ഗുണമാണെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്.
“ഞാൻ എഡിഎച്ച്ഡി കിഡ് ആണ്. അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്. ശ്രദ്ധ പിടിച്ച് പറ്റണം എന്നുള്ളതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലെങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതി. എല്ലാ പുരുഷൻമാരിലും അതിന്റെ ചെറിയ ഒരുംശമുണ്ട്. നമ്മൾ പുറത്ത് പോകുന്നതും മറ്റുമൊക്കെ ആരെങ്കിലും ഒരാൾ നോട്ടീസ് ചെയ്യാൻ വേണ്ടിയാണ്.
അതിന്റെ അളവ് വളരെയധികം കൂടുതലുള്ളവരായിരിക്കും ഈ ഡിസോർഡർ ഉള്ളവർക്ക്. എഡിഎച്ച്ഡി ഉള്ളയാൾക്ക് എപ്പോഴും ശ്രദ്ധിക്കപ്പെട്ടണം എന്നായിരിക്കും. മറ്റ് ആക്ടേർസിൽ നിന്നും വ്യത്യാസം തോന്നാൻ ശ്രമിക്കുന്നതും പെർഫോം ചെയ്യുന്നു. ഒരു കൂട്ടം ആളുകളിൽ നിന്നും കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ്. ഇതൊക്കെ ഡിസോർഡർ ആയിട്ട് പുറത്ത് ഇരിക്കുന്ന ആൾക്കേ തോന്നൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി ഗുണമാണ്.
കറ നല്ലതാണെന്ന് ചിലർ പറയും. എല്ലാവർക്കും അല്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കറയുള്ള ഡ്രസ് ഇട്ട് നടന്നിട്ട് കാര്യമില്ല. പക്ഷെ കറ നല്ലതാകുന്ന ആളുകളുമുണ്ട്. അതുകാെണ്ട് എഡിഎച്ച്ഡി എനിക്ക് വളരെ നല്ലതാണ്.” എന്നാണ് ഷൈൻ ടോം പറഞ്ഞത്.