സസ്‌പെൻസും ത്രില്ലറും ഇടകലരുന്ന 'ഓർമ്മയിൽ എന്നും' ചിത്രീകരണം പുരോഗമിക്കുന്നു.

എം ജെ ഫിലിംസിൻ്റെ ബാനറിൽ കെ എൻ ബൈജു കഥ,തിരക്കഥ, സംഭാഷണം,ക്യാമറ,മ്യൂസിക്,എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഓർമ്മയിൽ എന്നും'

യു എസ്സ് സിറ്റിസനായ ഗോപീകൃഷ്ണൻ റിട്ടയർ ജീവിതത്തിനിടയിൽ തൻ്റെ പ്രിയ സുഹൃത്തായ തോമസ്സിനെ കാണാൻ നാട്ടിലെത്തുന്നു. പരമ്പരാഗത കൃഷിക്കാരനായ തോമസ് തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന കൃഷി നാശത്തിൽ ഭീമമായ നഷ്ടം കടക്കെണിയിലകപ്പെട്ട് നട്ടം തിരിയുകയാണ്. അയാളുടെ ദുഖ:ങ്ങളുടെ തീഷ്ണതയിൽ ഒരു താങ്ങായി നില്ക്കുന്നത് ഭാര്യ ത്രേസ്യമ്മയും കൊച്ചുമകൾ ആമിയുമാണ്. ഗോപീകൃഷ്ണൻ്റെ വരവോടെ തോമസ്സിന് ഒരു വലിയ ആശ്വാസമാവുകയും, അവരുടെ ബാല്യകാല സൗഹൃദം ഒന്നു കൂടെ അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു.

ഒരിക്കൽ ഗോപീകൃഷ്ണന് ആ നാടും കൂട്ടുകാരും താൻ പഠിച്ച കോളേജുമൊക്കെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരുന്നു. ദൗർഭാഗ്യകരമായ ചില സംഭവങ്ങൾ കാരണം അയ്യാൾക്ക് നാടുവിടേണ്ടി വന്നു. തൻ്റെ ഭൂതകാലത്ത് സംഭവിച്ച കയ്പേറിയ യാതനകളുടെ കണക്കു പുസ്തകവും കയ്യിലേന്തി ഒരു തീക്കനലായി തോമസ്സിൻ്റെ വീട്ടിലെത്തുന്ന ഗോപീകൃഷ്ണൻ്റെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ സസ്പെൻസും ത്രില്ലറും പ്രണയവും ഇടകലർന്ന് 'ഓർമ്മയിൽ എന്നും' എന്ന ചിത്രം കടന്നു പോകുന്നു.

ഇതിൽ ഗോപീകൃഷ്ണനായി എം ജെ ജേക്കബ്ബും തോമസ്സായി നാകു കോടിമതയും അഭിനയിക്കുന്നു. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന 'ബനാറസ്സി ബാബു' എന്ന ചിത്രത്തിൽ വളരെ പ്രാധാന്യമായ വേഷം കൈകാര്യം ചെയ്യുന്ന ബോംബെ നിവാസിയായ ബാലതാരം ഹെയ്സൽ ആമിയായി അഭിനയിക്കുന്നു. കൂടാതെ സലാം കുന്നത്തൂർ, സലാമുദ്ദീൻ വർക്കല, ഇർഷാദ്അലി,അൻസാരി കോട്ടയം, ജിസ്മി ജോൺ, മിനി സുരേഷ്, ജിൻസി ചിന്നപ്പൻ, നയന, നിമിഷ ശ്രീകുമാർ തുടങ്ങിയവരും അഭിനയിക്കുന്നു. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിൻറെ ഷൂട്ടിങ് നടക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം, മ്യൂസിക്, ക്യാമറ,സംവിധാനം കെ എൻ ബൈജു.നിർമ്മാണം എം ജെ ജേക്കബ്ബ് മാമ്പറ.എക്സിക്യുട്ടിവ് പ്രൊഡ്യൂസർ നാരായണൻകുട്ടി.ഗാനങ്ങൾ രാജീവ് ആലുങ്കൽ.ആലാപനം ബിജു നാരായണൻ, മധു ബാലകൃഷ്ണൻ.

പി ആർ ഒ ഷെജിൻ ആലപ്പുഴ.

Related Articles
Next Story