മൈസൂർ ദസറ ഫെസ്റ്റിന് തുടക്കം കുറിച്ച് ശ്രേയാഘോഷാൽ

എ ആർ റഹ്മാനും ഇളയരാജയും പരുപാടിയിൽ പങ്കെടുക്കും

മൈസൂരു യുവ ദസറ 2024-ന് ആദ്യ ദിനം 'നൈറ്റിംഗേൽ' ശ്രേയ ഘോഷാൽ അവതരിപ്പിക്കുന്ന സംഗീതകച്ചേരിയോടെ തുടക്കം കുറിച്ചു. വരും ദിവസങ്ങളിൽ രവി ബസ്രൂർ, ബാദ്ഷാ, എആർ റഹ്മാൻ, ഇളയരാജ എന്നിവർ പരുപാടി അവതരിപ്പിക്കും.

സംഗീതജ്ഞരായ ശ്രേയ ഘോഷാൽ, എആർ റഹ്മാൻ, ഇളയരാജ, ബാദ്ഷാ എന്നിവരും മറ്റ് നിരവധി പേരും ഈ വർഷം മൈസൂർ യുവ ദസറയിൽ എത്തുന്നുണ്ട് . രാജകീയ ഉത്സവമായ മൈസൂർ ദസറ, നഗരത്തിന്റെ സംസ്‌കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും ഭാഗമാണ്. ഘോഷയാത്രകലും മറ്റു പരിപാടികളും ഇതിന്റെ ഭാഗമായി എല്ലാ വർഷവും നടക്കാറുണ്ട്.

ശ്രേയ ഘോഷാലിൻ്റെ പ്രകടനത്തോടെ ഒക്ടോബർ 6 ഞായറാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ മെഗാ ഇവൻ്റാണ് യുവ ദസറയുടെ 2024 പതിപ്പ്.

Related Articles
Next Story