വിദേശ ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് ശ്രുതി ഹാസൻ ; ദി ഐ വെഞ്ച് ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രം.

സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭകളിൽ ഒരാളാണ് ശ്രുതി ഹാസൻ. രാജ്യാന്തര അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ താരം. ദി ഐ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടീഷ് സൈക്കോളജിക്കൽ ത്രില്ലറിലാണ് നടി നായികയായി എത്തുന്നത്. ഡാഫ്‌നെ ഷ്‌മോൻ സംവിധാനം ചെയ്ത ഈ ചിത്രം അഞ്ചാമത് വെഞ്ച് ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ഫീച്ചർ ആയിരിക്കും. 27 മുതൽ മാർച്ച് 2 വരെയാണ് അഞ്ചാമത് വെഞ്ച് ഫിലിം ഫെസ്റ്റിവൽ നടക്കുക.
ഒരു പെർഫോമർ എന്ന നിലയിൽ ശ്രുതി ഹാസൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ധാരാളം സ്കോപ്പുള്ള ട്രെയിലറും ടീം പുറത്തിറക്കിയിരുന്നു . ഭർത്താവ് ഫെലിക്സ് മുങ്ങി മരിച്ച ചെയ്ത വിദൂര ദ്വീപിലേക്ക് യാത്ര ചെയ്യുന്ന ഡയാനയുടെ കഥയാണ് ദി ഐ പറയുന്നത്. ചിത്രത്തിൽ ഡയാനയായി ആണ് ശ്രുതി ഹാസൻ എത്തുന്നത്. മാർക്ക് റൗലി ആണ് നായകൻ.
ഡയാനയായി ശ്രുതി ഹാസൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. താരം വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ഗ്രീസിൻ്റെ ഏഥൻസിലും കോർഫുവിലുമാണ്. നേരത്തെ ലണ്ടൻ ഇൻഡിപെൻഡൻ്റ് ഫിലിം ഫെസ്റ്റിവലിലും ഗ്രീക്ക് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
സലാര്‍ എന്ന പ്രഭാസ് ചിത്രത്തിലാണ് അവസാനം ശ്രുതി ഹാസന്‍ അഭിനയിച്ചത്. ഇപ്പോള്‍ രജനികാന്ത് നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലും ശ്രുതി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.