അദിവി സെഷിന്റെ സിനിമയിൽ നിന്ന് പിന്മാറി ശ്രുതി ഹസ്സൻ
ചിത്രത്തിന്റെ ടീസർ2023 ഡിസംബറിൽ പുറത്തുവന്നിരുന്നു.
അദിവി സെഷ് നായകനായി ഛായാഗ്രാഹകൻ ഷാനിൽ ഡിയോ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ആക്ഷൻ ചിത്രമാണ് ഡക്കോയിറ്റ്: എ ലവ് സ്റ്റോറി. സുപ്രിയ യാർലഗദ്ദയും സുനിൽ നാരംഗും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്കിലും ഹിന്ദിയിലും ഒരുങ്ങുന്നു.ഒരു കവർച്ചക്കായി വീണ്ടും ഒന്നിക്കാൻ നിർബന്ധിതരായ രണ്ട് മുൻ പ്രണയികളുടെ കഥയായാണ് ചിത്രം പറയുന്നത്. ശ്രുതി ഹസനായിരുന്നു ചിത്രത്തിലെ നായികായായി എത്തുന്നത്. ചിത്രത്തിന്റെ ടീസർ2023 ഡിസംബറിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിൽ നിന്ന് താൻ പിന്മാറിയിരിയാതായി അറിയിച്ചിരിക്കുകയാണ് ശ്രുതി ഹസൻ. ക്രിയാത്മകമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ശ്രുതി ഹാസൻ അദിവി ശേഷിൻ്റെ ഡെക്കോയിറ്റിൽ നിന്ന് പിന്മാറിയതായി അടുത്തിടെ അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു എന്നാൽ അത് സ്ഥിതികരിച്ചുകൊണ്ടു ശ്രുതി ഹസൻ തന്നെ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്. താൻ ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും , അതിൽ കൂടുതലെന്നും വ്യക്തമാക്കാൻ താല്പര്യമില്ലെന്നും ശ്രുതി ഒരു അഭിമുഖത്തിൽ പറയുന്നു. താരം ഇപ്പോൾ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണത്തിലാണ്.