ഗായിക അമൃത സുരേഷ് ആശുപത്രിയിൽ

സൈബറാക്രമണങ്ങൾക്കും വിവാദങ്ങൾക്കുമിടെ ​ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചു.

“എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. അവരെ ജീവിക്കാൻ അനുവദിക്കൂ. നിങ്ങൾക്ക് ഇപ്പോൾ സന്തോഷമായില്ലേ” – എന്നാണ് അഭിരാമി ഫെയ്സ്ബുക്കിൽ കുറിച്ചത്. എന്നാൽ കുറച്ച് സമയം കഴിഞ്ഞ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അഭിരാമി വ്യക്തമാക്കിയിട്ടില്ല. ഇതോടെ ആളുകൾക്കിടയിൽ ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

നടൻ ബാലയുമായുള്ള വിവാഹമോചനവും ബന്ധപ്പെട്ടുള്ള വിമർശനങ്ങളും വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബാലയെ കുറ്റപ്പെടുത്തി മകൾ അവന്തിക കൂടി രം​ഗത്തെത്തിയപ്പോൾ സൈബറാക്രമണങ്ങൾ കൂടുതൽ ശക്തമായി. അഭിരാമി സുരേഷിനെതിരെയും വിമർശനങ്ങൾ ഉയർന്നു. സൈബറാക്രമണങ്ങളിൽ പൊറുതിമുട്ടിയ താരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമൃത ആശുപത്രിയിലായെന്ന വിവരം അഭിരാമി പങ്കുവച്ചത്.

Related Articles
Next Story