ഗായിക ദുർ​ഗ വിശ്വനാഥ് വിവാഹിതയായി

ഗായിക ദുർഗ വിശ്വനാഥ് വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു വിവാഹം. കണ്ണൂർ സ്വദേശിയായ റിജുവാണ് വരൻ. ഗുരുവായൂർ ദേവസ്വം ജീവനക്കാരനാണ് റിജു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളും സാന്നിധ്യത്തിലായിരുന്നു വിവാഹം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദുർഗയുടെ സേവ് ദ് ഡേറ്റ് ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ദുർഗ മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് പിന്നണി ഗാനരം​ഗത്തേക്ക് എത്തുകയായിരുന്നു. സ്റ്റേജ് ഷോകളിലും സജീവമാണ് ദുർ​ഗ. ബിസിനസുകാരനായ ഡെന്നിസായിരുന്നു ദുർ​ഗയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വേർപിരിഞ്ഞത്.

Related Articles
Next Story