യാത്രയാണ് അനിയത്തിയ്ക്കും പ്രിയം; ചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ
സിനിമാ അഭിനയത്തേക്കാളും യാത്രകളെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹൻലാൽ. യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന 'റിയല്‍ ലൈഫ് ചാര്‍ളി' എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. പൊതുയിടങ്ങളില്‍ അത്രയങ്ങ് പ്രത്യക്ഷപ്പെടാത്ത പ്രണവിന്റെ സോഷ്യൽ മീഡിയയിൽ നിറയുന്നതും യാത്രാചിത്രങ്ങളാണ്.
യാത്രയോടുള്ള പ്രണയത്തിന്റെ കാര്യത്തിൽ പ്രണവിന്റെ സഹോദരി വിസ്മയയും ഒട്ടും പിന്നിൽ അല്ല. ചേട്ടനൊപ്പമുള്ള യാത്രാചിത്രങ്ങൾ ഇടയ്ക്ക് വിസ്മയയും പങ്കുവയ്ക്കാറുണ്ട്. വിസ്മയ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും വെളളിത്തിരയിൽനിന്നും അകന്നു നിൽക്കാനാണ് വിസ്മയയ്ക്ക് ഇഷ്ടം. പൊതുചടങ്ങുകളിലും കുടുംബ ഫോട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ.
അച്ഛനെയും ചേട്ടനേയും പോലെ, വിസ്മയയ്ക്ക് സിനിമ അഭിനയത്തിനോടല്ല പ്രിയം. വരകളുടെയും എഴുത്തിന്റെയും നാടകാഭിനയത്തിന്റെയുമെല്ലാം ലോകത്താണ് വിസ്മയ. ഇതിനു പുറമേ തായ് ആയോധന കലയിലും വിസ്മയയ്ക്ക് താൽപ്പര്യമുണ്ട്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ ഇടയ്ക്ക് വിസ്മയ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവക്കാറുണ്ട്. എഴുത്താണ് വിസ്മയയുടെ മറ്റൊരിഷ്ടം. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നൊരു പുസ്തകവും വിസ്മയ അടുത്തിടെ പുറത്തിറക്കിയിരുന്നു. മോഹൻലാൽ, അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, നസ്രിയ, സുപ്രിയ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.