തലൈവരുടെ 'കൂലി'യിൽ ക്യാമിയോ റോളിൽ ശിവകർത്തികേയനും?
സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാകുന്ന ലോകേഷ് കനകരാജിന്റെ 'കൂലിയുടെ ഷൂട്ടിംഗ് ലോപ്ക്ഷനിൽ നിന്നുള്ള ഒരു ചിത്രം വൈറലായിരുന്നു. ശിവകർത്തികേയനും സംവിധായകൻ ലോകേഷ് കനകരാജ് , രജനികാന്ത് എവ്വിവർ ഒന്നിച്ചുള്ള ചിത്രങ്ങളായിരുന്നു വൈറൽ ആയത്.അതിനു ശേഷം ശിവകാർത്തികേയൻ കൂലിയിൽ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശിവകാർത്തികേയനും അമരൻ്റെ ടീമും അടുത്തിടെ നടത്തിയ അഭിമുഖത്തിൽ ഫോട്ടോ വൈറലായതിന് ശേഷം കൂലിയിൽ അതിഥി വേഷത്തിൽ എത്തുമോ എന്ന ചോദ്യമുണ്ടായിരുന്നു. ഇതിന് മറുപടിയായി താരം ആ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്.
'താൻ ചിത്രത്തിൽ ഇല്ലന്നും, വീടിൻ്റെ എതിർവശത്ത് ഷൂട്ടിംഗ് നടക്കുന്നതിനാൽ കൂലി ഷൂട്ടിംഗ് സ്പോട്ടിലേക്ക് പോയിരുന്നു. അതുകൊണ്ട്, ഒരിക്കൽ താൻ വീട്ടിൽ പോയാൽ ഷൂട്ടിംഗ് സ്പോട് സാധാരശിക്കുമെന്നും ശിവകാർത്തികേയൻ പറയുന്നു. കൂലി തന്റെ തലൈവരുടെ സിനിമയാണ്, അതുമാത്രമാണ് തനിക് സിനിമയുമായുള്ള ബന്ധം. താൻ സിനിമയിലില്ലെന്നും, അത്തരത്തിലുള്ള ഒരു വാർത്തയും നൽക്കരുതെന്നും താരം പറയുന്നു'.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന വരാനിരിക്കുന്ന ചിത്രം കൂലി ഒരു ആക്ഷൻ ചിത്രമാണെന്ന് പറയപ്പെടുന്നു. ടൈറ്റിൽ ടീസറോടെ ഈ വർഷം ആദ്യം പ്രഖ്യാപിച്ച ചിത്രം 2025ഇത് റിലീസാകും. രജനി കാന്തിനെ കൂടാതെ നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു തുടങ്ങിയ മുതിർന്ന താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവരും ചിത്രത്തിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇത് ഇതുവരെ നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടില്ല.