Begin typing your search above and press return to search.
വയനാടിനെ ചേർത്തുപിടിച്ച് സൗബിൻ ഷാഹിർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി
ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാടിനുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സഹായമെത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നൽകുന്നത്.
ഇപ്പോഴിതാ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് എന്ന നിർമാണക്കമ്പനിയുടെ പേരിലാണ് തുക നൽകിയത്.രിതാശ്വാസ നിധിയിലേക്ക് നിരവധി സിനിമ താരങ്ങൾ ഇതിനോടകം സംഭാവന ചെയ്തു കഴിഞ്ഞു. ദുരന്തമുഖത്തിലെ സജീവ സാന്നിധ്യമായി പല താരങ്ങളെയും കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു
Next Story