പ്രഭാസിന് മുന്നിൽ അഭ്യർത്ഥനകളുമായി സ്പിരിറ്റ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ

വലിയ തിരക്കറിയ അഭിനയജീവിതമാണ് റിബൽ സ്റ്റാർ പ്രഭാസ്. ഈ വർഷം താരത്തിന്റേതായി നിരവധി വലിയ ചിത്രങ്ങളുടെ ലൈനപ്പുകൾ ആണ് ഉള്ളത്. നിലവിൽ മൂന്ന് സിനിമകളുടെ പണിപ്പുരയിലാണ് താരം. മറ്റു പല പ്രമുഖ സംവിധായകരുമായി താരത്തിന്റെ ചിത്രങ്ങളുടെ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനെല്ലാം ഇടയിൽ, റിബൽ താരം ആദ്യമായി സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുമായി സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. പുതിയ അപ്ഡേറ്റുകൾ പ്രകാരം സ്പിരിറ്റ് എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് പ്രഭാസിനോട് ചില അഭ്യർത്ഥനകൾ സന്ദീപ് റെഡ്ഡി വംഗ നടത്തിയിരിക്കുകയാണ്. മാരുതിയുടെ ദി രാജാ സാബ്, ഹനു രാഘവ്പുടിയുടെ ഫൗജി എന്നീ രണ്ട് പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷം താരം സ്പിരിറ്റിന്റെ ചിത്രീകരണത്തിൽ ജോയിൻ ചെയ്യാൻ സാധ്യതയുണ്ട്.
സ്പിരിറ്റിനായി താരത്തിന്റെ ഒരു നീണ്ട ഡേറ്റ് അനുവദിക്കണമെന്ന് സന്ദീപ് പ്രഭാസിനോട് അഭ്യർത്ഥിചിരിക്കുകയാണ്. ഇടവേളകളോ കാലതാമസമോ ഇല്ലാതെ ഒറ്റയടിക്ക് ഷൂട്ടിംഗ് പൂർത്തിയാക്കാൻ ആണ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ തീരുമാനം.
മാത്രമല്ല, സ്പിരിറ്റിൻ്റെ ചിത്രീകരണ വേളയിൽ മറ്റൊരു പ്രോജക്ടും ഏറ്റെടുക്കരുതെന്ന് സന്ദീപ് താരത്തോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. കാരണം വലിയൊരു ഒരു വേഷം ചെയ്യനുണ്ട് താരത്തിന്, കൂടാതെ സ്പിറ്റിലെ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ അപ്പീയറന്‍സ് വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.
സ്പിരിറ്റിനായി നല്ല ശരീരഘടന ഉണ്ടാക്കാൻ സന്ദീപ് റെഡ്ഡി വംഗയും പ്രഭാസിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. സ്പിരിറ്റിൽ പുതിയൊരു ലുക്കിൽ ആയിരിക്കും പ്രഭാസ് എത്തുക. ഒരു പോലീസ് വേഷത്തിൽ ആയിരിക്കും ചിത്രത്തിൽ അഭിനയിക്കുക എന്ന അഭ്യൂഹങ്ങൾ ഉണ്ട്. ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല.
അതേസമയം, അടുത്ത പ്രഭാസ് ചിത്രത്തിൽ സൗത്ത് കൊറിയൻ സൂപ്പർ താരം ഡോങ് ലീ എത്തും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. ഇന്ത്യൻ സിനിമ ആരാധകർ കാത്തിരുന്ന വർത്തയാണെങ്കിലും, എല്ലാവർക്കും ഇതൊരു ഞെട്ടലായിരുന്നു സമ്മാനിച്ചത്.ഇതിനിടയിൽ ഡോങ് ലീ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സലാർ 2 വിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് 'ഓക്കെ' എന്ന തമ്പ് കാണിച്ച് ഡോങ്‌ലീ പോസ്റ്റ് ചെയ്തതും വാർത്തയായിരുന്നു.