കണ്ടിട്ടും കാണാത്ത പോലെ താരങ്ങൾ ; ധനുഷ്-നയൻതാര പോരിനിടയിൽ വൈറലായി ചിത്രം

നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ പേരിൽ ധനുഷുമായുള്ള തുറന്ന പോരാട്ടം അടുത്തിടെ മാധ്യമങ്ങളിൽ വർത്തയായതാണ്. ഇരുവരും തമ്മിലുള്ള നിയമ പോരാട്ടം നടക്കുന്നതിനിടയിൽ ഒരു പെതുവേദി പങ്കിട്ടതാണ് എപ്പോൾ ശ്രെദ്ധയാകുന്നത്. നിർമ്മാതാവ് ആകാശ് ഭാസ്കരന്റെ വിവാഹത്തിനാണ് ഇരുവരും പങ്കെടുത്തത്.നയൻതാരയും വിഘ്‌നേശ് ശിവനും ഒന്നിച്ചായിരുന്നു ചടങ്ങിൽ എത്തിയത്. ശിവകർത്തികേയനും ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കുമ്പോൾ നയൻതാരയും ധനുഷും തമ്മിൽ മുഖം കൊടുക്കാതെയുള്ള ചിത്രമാണ് വൈറലായിരിക്കുന്നത്. ചടങ്ങിൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദ്രൻ, ചിയാൻ വിക്രം , ശിവകാർത്തികേയൻ എന്നിവരും പങ്കെടുത്തിരുന്നു.

നയൻതാരയുടെ ജീവിതവും വിവാഹവും കാണിച്ചു തരുന്ന നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയായ് 'നയൻ‌താര :ബീയോണ്ട് ദി ഫെയറി ടെയ്ൽ' കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നയൻതാരയുടെ വിഘ്‌നേശ് ശിവന്റെയും പ്രണയം പറയുന്ന ഡോക്യൂമെന്ററിയിലെ ഭാഗത്തു , ഇരുവരും ആദ്യമായി ഒന്നിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ ഉൾപെടുത്താൻ നിർമ്മാതാവ് കൂടിയായ ധനുഷിനോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ ധനുഷ് അനുവാദം നൽകാത്തതിനാൽ ഡോക്യൂമെൻന്ററി പുറത്തിറക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടയിൽ തന്റെ ഐഫോണിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ 3 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോ ഡോക്യൂമെന്ററിയിൽ നയൻ‌താര ഉൾപെടുത്തുകയായിരുന്നു. എന്നാൽ ഇതിൽ പകർപ്പവകാശമായി ധനുഷ് 3 കോടി ആവിശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ തുറന്ന സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലൂടെയായിരുന്നു നയൻതാരയുടെ പ്രതികരണം. അതിനു ശേഷം 24 മണിക്കൂറിനുള്ളിൽ വീഡിയോ ഒഴിവാക്കിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും, അല്ലായെങ്കിൽ നിയമപരമായി നേരിടുമെന്നും ധനുഷ് വക്കിൽ നോട്ടീസ് അയച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഈ പോരാട്ടം നടക്കുന്നതിനടയിൽ ഇത്തരമൊരു വേദി പങ്കിട്ടതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിരവധി ട്രോളുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Related Articles
Next Story