STR 49: കോമഡി റോളിൽ സന്താനം ;ഏറെ കാലത്തിനു ശേഷമുള്ള തിരിച്ചുവരവ്

തമിഴ് സിനിമയിലെ തിരക്കുള്ള നടനാണ് സിമ്പു. ഒരേ സമയം നാല് ചിത്രങ്ങളുടെ അപ്ഡേറ്റുകളാണ് കഴിഞ്ഞ ജന്മദിനത്തിൽ സിമ്പുവിന്റേതായി എത്തിയത്. അവയിൽ മണിരത്‌നം സംവിധാനം ചെയ്ത 'തഗ് ലൈഫ് 'ജൂണിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ കമൽഹാസൻ്റെ മകനായാണ് സിമ്പു എത്തുന്നത്. ചിത്രത്തിൽ സിമ്പുവിന്റെ നായികയായി തൃഷ അഭിനയിക്കുന്നു. സംഗീതസംവിധായകൻ എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മണിരത്‌നത്തിൻ്റെ ഒപ്പം 'ചെക്ക ചെവന്ത വാനം' എന്ന സിനിമയിൽ ' അഭിനയിച്ചിട്ടുള്ള സിമ്പുവിന്റെ മണിരത്നത്തിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് 'തഗ് ലൈഫ് '.
എപ്പോൾ സിമ്പുവിന്റെ 49മത് ചിത്രത്തിന്റെ അപ്ഡേറ്റാണ് തരംഗമായിരിക്കുന്നത്. രാംകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം STR 49 എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. ഹരീഷ് കല്യാണിനെ നായകനാക്കി പാർക്കിംഗ് എന്ന സൂപ്പർ ഹിറ്റ് ചിത്രം ചെയ്ത സംവിധായകൻ ആണ് രാംകുമാർ. സിനിമയിൽ കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് നടൻ സിമ്പു എത്തുന്നത്. ചിത്രത്തിൽ സായി പല്ലവി ആയിരിക്കും സിമ്പുവിൻ്റെ നായികയായി എത്തുന്നത്. ഇരുവരും തമ്മിലുള്ള കോളേജ് പ്രണയരംഗങ്ങൾ തീർച്ചയായും ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല, ചിത്രത്തിൽ കോമഡി റോളിൽ സന്താനം എത്തും. അങ്ങനെ എങ്കിൽ ഏറെ കാലത്തിനു ശേഷം തമിഴ് സിനിമയിലെ ഹിറ്റ് ഹാസ്യ നടൻ സന്താനത്തിന്റെ തിരിച്ചുവരവ് കൂടെയായിരിക്കും ഈ ചിത്രം.സിമ്പുവിന്റെ മന്മഥനിലൂടെ നടനായി അരങ്ങേറ്റം കുറിച്ച താരം ആണ് സന്താനം. സന്താനത്തിൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞ ആദ്യകാലങ്ങളിൽ ഒരാളാണ് സിമ്പു, തുടക്കം മുതൽ തന്നെ സന്താനത്തെ പിന്തുണച്ചിരുന്നു. പോടാ പോടിയിലെ ഒരു ഗാനത്തിലെ അതിഥി വേഷം ഉൾപ്പെടുന്ന 9 ചിത്രങ്ങളിൽ സന്താനവും സിമ്പുവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.സ്‌ക്രീനിലും പുറത്തും വളരെ നല്ല ബന്ധമാണ് ചിമ്പുവും സന്താനവും തമ്മിലുള്ളത് . ചിമ്പു-സന്താനം കൂട്ടുകെട്ടിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിജയമായതിനാൽ ഈ ചിത്രവും ഹിറ്റാകുമെന്നാണ് പ്രതീക്ഷ.
'കണ്ണും കണ്ണും കൊള്ളയടിത്താൽ 'എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ദേസിങ്കു പെരിയസാമി ഒരുക്കുന്ന ചിത്രത്തിലും അഭിനയിക്കാൻ സിമ്പു കമ്മിറ്റ് ചെയ്തിട്ടുണ്ട്. സിമ്പുവിൻ്റെ അൻപതാം ചിത്രമായിരിക്കും ഇത്. സിനിമയിൽ നായകനായി അഭിനയിക്കുക മാത്രമല്ല, സ്വന്തം കമ്പനിയായ ആത്മൻ സിനി ആർട്‌സിലൂടെ ചിത്രം നിർമ്മിക്കുകയും ചെയ്യും. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇതൊരു ചരിത്ര സിനിമയായിരിക്കും. ഇതിൽ ഇരട്ട വേഷത്തിലാണ് സിമ്പു എത്തുന്നത്.
അശ്വത് മാരിമുത്തുവാണ് ചിമ്പുവിൻ്റെ 51-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. അശോക് സെൽവൻ നായകനായ 'ഓ മൈ കടവുളേ' പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ഡ്രാഗൺ' എന്നിവയ്ക്ക് ശേഷം അശ്വത് മാരിമുത്തു ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. നിലവിൽ ഡ്രാഗൺ എന്ന സിനിമയുടെ പണിപ്പുരയിലാണ് സംവിധായകൻ. ചിത്രം പൂർത്തിയാക്കിയ ശേഷം അശ്വത് സിമ്പുവിൻ്റെ 51ആമത്തെ ചിത്രത്തിൻ്റെ ജോലികൾ ആരംഭിക്കും.ഗോഡ് ഓഫ് ലവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അതൊരു ഫാൻ്റസി കഥയായിരിക്കും.