20 അടി ഉയരത്തില്‍നിന്നു വീണു, ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയില്‍ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാന്‍ മരിച്ചു. കാര്‍ത്തിയുടെ സര്‍ദാര്‍-2 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സ്റ്റണ്ട് മാന്‍ ഏഴുമലെ മരിച്ചത്. ആക്ഷന്‍ സീന്‍ ഷൂട്ടു ചെയ്യുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്നും വീണാണ് ഏഴുമലൈ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഏഴുമലൈയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയിലേറ്റ പരിക്കുമൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തെക്കുറിച്ച് ചെന്നൈ പൊലീസിനെ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

അപകടത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പി എസ് മിത്രനാണ് സര്‍ദാര്‍-2 വിന്റെ സംവിധായകന്‍. ജൂലൈ 15ന് ചെന്നൈ സാലിഗ്രാമിലെ പ്രസാദ് സ്റ്റുഡിയോയിലാണ് 'സര്‍ദാര്‍ 2'ന്റെ ചിത്രീകരണം ആരംഭിച്ചത്.

Related Articles
Next Story