ഇത്രയും മനോഹരമായ ഒരു സിനിമ റീമേക്ക് ചെയ്യേണ്ടതില്ലായിരുന്നു : റാണാ ദഗുബതി

മലയാളികൾക്ക് ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം പരിചയപ്പെടുത്തണ്ട കാര്യമില്ല. 2014ൽ റിലീസായ അഞ്ജലി മേനോൻ ചിത്രം വലിയ തരംഗമാണ് അന്ന് ഉണ്ടാക്കിയത്. . ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ നസിം, പാർവതി തിരുവോത്ത് എന്നിവർ അഭിനയിച്ച ചിത്രം ബ്ലോക്ബ്സ്റ്റർ ആയിരുന്നു. വർഷങ്ങൾ കടന്നുപോകുന്തോറും മോളിവുഡിലെ ഒരു നിത്യഹരിത ചിത്രമായി മാറിയിരിക്കുകയാണ്.
ചിത്രത്തിന് ലഭിച്ച വൻ സ്വീകരണം കാരണം ബാംഗ്ലൂർ ഡേയ്‌സ് പിന്നീട് തമിഴിൽ ബാംഗ്ലൂർ നാൾക്കൽ എന്ന പേരിൽ 2016ൽ റീമേക്ക് ചെയ്തിരുന്നു. ശ്രീ ദിവ്യ, ബോബി സിംഹ, റാണാ റാണ ദഗ്ഗുബതി, പാർവതി തിരുവോത്ത്, സാമന്ത എന്നിവർ അഭിനയിച്ച ചിത്രം ബോക്സ്ഓഫീസിൽ വിജയം നേടിയില്ല . ചിത്രം റീമേയ്ക്ക് ചെയ്തത് ഒരു മികച്ച ആശയമല്ല എന്ന് ഇതിനെ പറ്റി നേരത്തെ ഒരു അഭിമുഖത്തിൽ റാണ ദഗ്ഗുബതി പറഞ്ഞത് ശ്രെധേയമായിരിക്കുകയാണ്.
“ഞാൻ ബാംഗ്ലൂർ ഡേയ്‌സിൻ്റെ തമിഴ് റീമേക്കിൻ്റെ ഭാഗമായിരുന്നു. എന്നാൽ ഇത്രയും മനോഹരമായ ഒരു സിനിമ ഞങ്ങൾ റീമേക്ക് ചെയ്തില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.''- റാണാ പറയുന്നു. യഥാർത്ഥ സിനിമയിലെ ഫഹദ് ഫാസിലിൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അത്യാഗ്രഹമാണ് റീമേക്കിൻ്റെ പ്രധാന കാരണമെന്നും റാണ ദഗ്ഗുബതി കൂട്ടിച്ചേർത്തു.
ബാംഗ്ലൂർ ഡേയ്‌സിൻ്റെ തമിഴ് റീമേയ്ക്കിൽ ദുൽഖറിൻ്റെ വേഷം ആര്യ അവതരിപ്പിച്ചപ്പോൾ ബോബി സിംഹയും റാണയും നിവിൻ പോളിയുടെയും ഫഹദ് ഫാസിലിൻ്റെയും കഥാപാത്രങ്ങളെ ആണ് അവതരിപ്പിച്ചത്. ചിത്രത്തിൽ നസ്രിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീ ദിവ്യയാണ്. മലയാളത്തിലെ സൂപ്പർഹിറ്റിൽ നിന്ന് തമിഴിൽ വീണ്ടും പാർവതി തിരുവോത്ത് അഭിനയിച്ചിരുന്നു. കൂടാതെ സാമന്ത റൂത്ത് പ്രഭുവും ബാംഗ്ലൂർ നാട്കൽ ഒരു അതിഥി വേഷത്തിൽ അഭിനയിച്ചു.
ബാംഗ്ലൂർ ഡേയ്‌സിൻ്റെ കഥ ഒന്നായിട്ടും, ഒറിജിനലിൻ്റെ സത്ത ഉൾക്കൊള്ളുന്നതിൽ റീമേക്ക് പരാജയപ്പെട്ടു. ഒരു കൂട്ടം കസിൻസിൻ്റെ വികാരങ്ങളും അവരുടെ പല വികാരങ്ങളും പ്രദർശിപ്പിക്കുന്നതിൽ ബാംഗ്ലൂർ നാട്കൽ വിജയിച്ചില്ല. പലരും ഒറിജിനലുമായി ചിത്രം താരതമ്യപ്പെടുത്താൻ തുടങ്ങിയതോടെ ചിത്രം പരാജയപ്പെട്ടു.
ബൊമ്മാരിലു ഭാസ്‌കർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് പ്രസാദ് വി.പോട്ലൂരിയും ദിൽ രാജുവും ചേർന്നാണ്. ഗോപി സുന്ദറാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയത്.
.