സൂര്യവെളിച്ചമടിക്കാത്ത പാറകളും, ദുർഗന്ധവും ; ഗുണ കേവ് പെരുമ്പാവൂരില്‍ എത്തിയ കഥ പങ്കുവെച്ച് മഞ്ഞുമേൽ ബോയ്സ് ടീം

മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമേൽ ബോയ്സ് ഇറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം ആകുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 240 കോടി രൂപയോളമാണ് ചിത്രം നേടിയത്.ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ തകര്‍ത്ത് തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായി മാറിയിരുന്നു. യഥാർത്ഥ സംഭവത്തിനെ ആസ്പദമാക്കി ഒരുക്കിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം തെന്നിന്ത്യ മുഴവൻ വമ്പൻ തരംഗം സൃഷ്ടിച്ചിട്ട് ഇന്നേക്ക് ഒരു വർഷം ആകെ മഞ്ഞുമേൽ ബോയ്സി’ന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.'ബിഹൈന്‍ഡ് ദ പ്രൊഡക്ഷന്‍ ഡിസൈന്‍' എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിലെ ഹൈലൈറ്റ് ആയിരുന്നു ഗുണ കേവ്.എന്നാൽ കേവിൽ ചിത്രീകരണം നിയന്ത്രണമായിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ഗുണ കേവിൽ ചിത്രീകരിക്കേണ്ടതിനാൽ കേവ് സെറ്റ് ഇട്ട് ആണ് രംഗങ്ങൾ ചിത്രീകരിച്ചത്. ഒറിജിനലിനെ വെല്ലുന്ന തരത്തിൽ ആയിരുന്നു ഗുണ കേവിന്റെ ആർട് വർക്ക്.അതുകൊണ്ട് ഗുണാകേവിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട 16 മിനുട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോയില്‍ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചതും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊല്ലങ്ങളോളം സൂര്യവെളിച്ചമടിക്കാത്ത പാറകളും അതിന്റെ അകത്തുനിന്നുള്ള ദുർഗന്ധവും, പേടിപ്പെടുത്തുന്ന അന്തരീക്ഷവും കണ്ടപ്പോള്‍ തന്നെ അവിടെനിന്ന് ഷൂട്ട് ചെയ്യുക അസാധ്യമാണെന്ന് ടീമിന് തോന്നിയതിനാൽ കൂടിയാണ് സെറ്റ് ഇട്ടത്. കൂടാതെ സിനിമയിലെ സുപ്രധാന രംഗമായ ''ലൂസടിക്കട'' ചിത്രീകരിച്ചത് ശ്രീനാഥ് ഭാസിയേയുംകൊണ്ട് തറയില്‍നിന്ന് 40 അടി ഉയരത്തില്‍ സൗബിന്‍ തൂങ്ങിക്കിടനന്നായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ആയി നിര്‍മ്മിച്ചെടുത്ത ചെടികളുടെയും പാറക്കെട്ടുകളുടെയും ഒപ്പം യഥാര്‍ത്ഥ വസ്തുക്കളും ഉള്‍പ്പെടുത്തിയാണ് ഗുഹയ്ക്കകം പ്രൊഡക്ഷന്‍ ടീം നിര്‍മ്മിച്ചത്.പെരുമ്പാവൂരില്‍ സെറ്റ് ഇട്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. ഒരുപാട് പരിമിതികളും ചിത്രീകരണത്തിൽ ഉണ്ടായിരുന്നെന്നും വീഡിയോയിൽ പറയുന്നുണ്ട്.

50 കോടിക്ക് മുകളിലാണ് തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയത്.മലയാളത്തിലെ ആദ്യത്തെ 200 കോടി പടം എന്ന റെക്കോർഡും മഞ്ഞുമേൽ ബോയ്സ് തന്നെയാണ് സ്വന്തമാക്കിയത്.

Related Articles
Next Story