നിയമകുരുക്കിൽപ്പെട്ട് സൂപ്പർമാൻ ;ആശങ്കയിൽ ആരാധകർ.

വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയും ഡിസി കോമിക്‌സും ജൂലൈയിൽ സൂപ്പർമാൻ്റെ അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ്. എന്നാൽ പുതിയ യൂണിവേഴ്സിന്റെ ഭാഗമായ സൂപ്പർമാൻ റീബൂട്ട് മൂവി നിയമ കുരുക്കില്‍ പെട്ടിരിക്കുകയാണ് എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. സഹ-നിർമ്മാതാവായ ജോസഫ് ഷസ്റ്ററിൻ്റെ എസ്റ്റേറ്റ് ഫയൽ ചെയ്ത കേസാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റീബൂട്ടിൻ്റെ അന്താരാഷ്ട്ര വിതരണത്തെ മരവിപ്പിച്ചിരിക്കുന്നത്. കേസ് ന്യൂയോർക്ക് സിറ്റിയിലെ ഫെഡറൽ കോടതിയിൽ കഴിഞ്ഞയാഴ്ച ഫയൽ ചെയ്തു. സിനിമകളുടെയും കോമിക്‌സിന്‍റെയും മറ്റും പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസാണ് ചിത്രത്തിന് പുതിയ തലവേദനയാകുന്നത്.
ജെയിംസ് ഗണും പീറ്റർ സഫ്രാന്‍റെയും ചേര്‍ന്ന് രൂപം കൊടുത്ത പുതിയ ഡിസി യൂണിവേഴ്‌സിന്‍റെ പദ്ധതി പത്ത് കൊല്ലത്തേക്കാണ് എന്നാണ് ജെയിംസ് ഗൺ നേരത്തെ പറഞ്ഞത്. യുകെ, കാനഡ, അയർലൻഡ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ അനുമതിയോ നഷ്ടപരിഹാരമോ ഇല്ലാതെ വാർണർ ബ്രദേഴ്സ് ആ അവകാശങ്ങൾ ചൂഷണം ചെയ്യുന്നത് തുടരുകയാണെന്ന് എസ്റ്റേറ്റ് ആരോപിക്കുന്നു.സൂപ്പര്‍മാന്‍ സൃഷ്ടിച്ച ജോസഫ് ഷസ്റ്ററിന്‍റെ സ്ഥാപനമാണ് പുതിയ കേസ് നല്‍കിയിരിക്കുന്നത്.
ഷസ്റ്ററും അദ്ദേഹത്തിന്‍റെ സഹരചിതാവ് ജെറോം സീഗലും സൂപ്പർമാന്‍റെ അവകാശം ഡിസി കോമിക്സിനും, അതുവഴി വാര്‍ണര്‍ ബ്രേദേഴ്സിനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നല്‍കിയ അന്താരാഷ്ട്ര അവകാശങ്ങൾ 2017-ജോസഫ് ഷസ്റ്ററിന്‍റെതായി തിരിച്ചുവന്നുവെന്നാണ് കേസിലെ വാദം.സൂപ്പർമാനെ ചൊല്ലിയുള്ള നിയമ പോരാട്ടങ്ങളിൽ ഏറ്റവും പുതിയ കേസ് ആണിത്. ഇതോടെ ചിത്രണത്തിന്റെ റീലീസിനെ ചൊല്ലിയുള്ള ആശങ്കയിലാണ് ആരാധകർ.