ചിന്ന തമ്പി ദുൽഖറിന്റെ പുതിയ ചിത്രം കാണാൻ ആവിശ്യപ്പെട്ട് സൂര്യ
ആരാധകരെ ആവേശത്തിലാക്കി കൊച്ചി ലുലു മാളിൽ സൂര്യ
ദുൽഖറിന്റെ ലക്കി ഭാസ്‌ക്കർ കാണുവാൻ ആവിശ്യപ്പെട്ട് നടിപ്പിൻ നായകൻ സൂര്യ. സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കങ്കുവയുടെ കേരളം പ്രൊമോഷനുവേണ്ടി കൊച്ചി ലുലു മാളിൽ എത്തിയതായിരുന്നു സൂര്യ. 'എന്റെ ചിന്ന തമ്പി ദുൽഖറിന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് മികച്ച അഭിപ്രയമാണ് കിട്ടുന്നതെന്ന് അറിഞ്ഞു, കാണാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ ചിത്രം പോയി കാണുക എന്നാണ് സൂര്യ പറയുന്നത്. കൂടാതെ മലയാളം സിനിമകൾ ഒരുപാട് ഇഷ്ടമാണെന്നും, മലയാളി പ്രേഷകരുടെ സ്നേഹത്തിൽ ഒരുപാട് നന്ദിയുടെന്നും സൂര്യ പറയുന്നു. കേരളത്തിൽ തന്റെ ഫാൻസ് നടത്തുന്ന ഷേമ പരുപാടികളിൽ ഒരുപാട് അഭിമാനമുണ്ടെന്നും സൂര്യ പറഞ്ഞു. ഈ വീഡിയോ എപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ദുൽഖറും സൂര്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്. ഇരുവരും സുധ കൊങ്ങര ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുന്നു എന്നുള്ള വാർത്തകളിൽ ആരാധകർ ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ പിന്നീട് പ്രൊജക്റ്റിൽ നിന്ന് സൂര്യ പിൻവാങ്ങിയിരുന്നു. ഡേറ്റുകളുടെ പ്രേശ്നങ്ങൾ കാരണം ദുൽഖറും ചിത്രത്തിൽ ഉണ്ടാകില്ല എന്ന വാർത്തയും ആരാധകരെ നിരാശപെടുത്തിയിരുന്നു.
അയ്യായിരത്തിലധികം ആളുകൾ കൊച്ചി ലുലു മാളിൽ സൂര്യയെ കാണുവാനായി എത്തിയിരുന്നു. കൊച്ചി എയർപോർട്ടിൽ എത്തിയ സൂര്യയെ വരവേൽക്കാനും ആരാധകരുടെ തിരക്കുകൾ ഉണ്ടായിരുന്നു. അതിനു ശേഷമാണ് കൊച്ചി ലുലുമാളിൽ വൈകുന്നേരം സൂര്യയെ കാണുവാനായി വലിയ തിരക്ക് ആകുന്നത്. തന്നെ കാണുവാനായി എത്രയധികം നേരം കാത്തുനിൽക്കുന്ന ആരാധകരുടെ തിരക്ക് സൂര്യ തന്നെ വിഡിയോ പകർത്തി തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. കേരളം എന്ന അടികുറിപ്പിനൊപ്പം ചുവന്ന ഹൃദയം കൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു സൂര്യ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
കങ്കുവ നവംബർ 14ന് റിലീസ് ചെയ്യാൻ ഇരിക്കെ ആണ് പ്രൊമോഷനുമായി സൂര്യ കേരത്തിൽ എത്തുന്നത്. ചിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം ഒരു ഫാന്റസി ആക്ഷൻ ചിത്രമാണ്. ചിത്രത്തിൽ 24 അഭിനേതാക്കൾ ഇരട്ട വേഷത്തിൽ എത്തുന്നു എന്ന പ്രേത്യേകതയും ഉണ്ട്. കൂടാതെ ബോളിവുഡ് താരങ്ങളായ ബോബി ഡിയോൾ , ദിശ പടാനി എന്നിവരുടെ ആദ്യ തമിഴ് അരങ്ങേറ്റ ചിത്രം കൂടെയാണ് കങ്കുവ.