'സൂര്യ സാർ നിങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചേരേണ്ടതില്ല': ആർ ജെ ബാലാജി
അടുത്തിടെ നടന്ന സൂര്യയുടെ കങ്കുവയുടെ ഓഡിയോ ലോഞ്ചിൽ സംവിധായകരായ കാർത്തിക് സുബ്ബരാജും ആർജെ ബാലാജിയും വിശിഷ്ടാതിഥികളായിരുന്നു. ഇവർ തന്നെയാണ് വരാനിരിക്കുന്ന സൂര്യയുടെ ചിത്രമായ സൂര്യ 44, സൂര്യ 45 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ചെറുപ്പം മുതലേ സൂര്യയുടെ ആരാധകനായ പിന്നീട സൂര്യയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ ലഭിച്ച സന്തോഷത്തിലാണ്
ആർജെ ബാലാജി. ഓഡിയോ ലോഞ്ചിൽ വെച്ച് പുതിയ സിനിമയെ പറ്റിയും സൂര്യയ്യു്ടെ രാഷ്ട്രീയ പ്രേവേശനത്തിനെ കുറിച്ചും ആർ ജെ ബാലാജിയുടെ വാക്കുകൾ ഇപ്പോൾ ശ്രെധേയമാണ്.
സൂര്യ രാഷ്ട്രീയത്തിൽ ചേരണമെന്ന ബോസ് വെങ്കട്ടിൻ്റെ നിർദ്ദേശത്തോട് പ്രതികരിചു സംസാരിക്കുകയായിരുന്നു ആർ ജെ ബാലാജി. "രാഷ്ട്രീയം എന്നത് തിരഞ്ഞെടുപ്പ് മാത്രമല്ല, സാമൂഹിക ബോധമുള്ളവരാണെങ്കിൽ, റോഡിൽ നിന്ന് വീണ മരം നീക്കാൻ സഹായിക്കുകയാണെങ്കിൽ,അവർ ചെയ്യുന്ന ആ സഹായം രാഷ്ട്രീയത്തിലേക്ക് വരും. അത്തരത്തിൽ നോക്കിയാൽ സൂര്യ സാർ ഇതിനകം ഒരു രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന്റെ അഗരം ഫൌണ്ടേഷൻ മൂലം ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ ചെയ്തിട്ടുണ്ട്. ആ രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുക. നിങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചേരേണ്ടതില്ല, ” എന്നും ആർ ജെ ബാലാജി പറഞ്ഞു.