ഡ്രീം വാരിയേഴ്‌സ് നിർമ്മിക്കുന്ന സൂര്യയുടെ 45 മത് ചിത്രത്തിനു ആരംഭം
ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ആനമലയിലെ അരുൾമിഗു മാസാനി അമ്മൻ ക്ഷേത്രത്തിൽ നടന്നു.
സൂര്യയുടെ കരിയറിലെ മെഗാ എന്റെർറ്റൈനെർ സൂര്യ 45ന്റെ ഔപചാരിക പൂജാ ചടങ്ങ് ഇന്ന് നടന്നു. ഡ്രീം ബിഗ് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ആനമലയിലെ അരുൾമിഗു മാസാനി അമ്മൻ ക്ഷേത്രത്തിൽ നടന്നു.അരുവി, തീരൻ അധികാരം ഒൺട്ര്‍, കൈതി, സുൽത്താൻ, ഒകെ ഒരു ജീവിതം തുടങ്ങിയ അർത്ഥവത്തായ ബ്ലോക്ക്ബസ്റ്ററുകളുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ബഹുമുഖ പ്രതിഭയായ ആർജെ ബാലാജിയാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത്, ഇത് ഒരു വലിയ ആക്ഷൻ എന്റർടൈനറായികരിക്കും എന്നതിനുപരി ഹാസ്യത്തിന് പ്രാമുഖ്യം നൽകുന്ന സിനിമയാണിത് . പ്രതിഭാധനന്മാരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു കൂട്ടം ഗംഭീരമായ സിനിമയാണ് അദ്ദേഹം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.
ഔപചാരിക പൂജയ്ക്ക് ശേഷം, ആർജെ ബാലാജി കോയമ്പത്തൂരിലെ ആദ്യ ഷെഡ്യൂളിലേക്ക് നീങ്ങും, അവിടെ അദ്ദേഹം സൂര്യയെയും മറ്റ് പ്രധാന അഭിനേതാക്കളെയും അവതരിപ്പിക്കുന്ന സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കും.നിർമ്മാതാക്കളായ എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവും ചേർന്ന് ചിത്രം 2025 രണ്ടാം പകുതിയിൽ ആണ് സൂര്യ 45 റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്