സൂര്യ - വെട്രിമാരൻ ചിത്രം വാടിവാസൽ മൂന്നു ഭാഗങ്ങളായി എത്തും

സൂര്യ നായകനാകുന്ന ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വെട്രിമാരൻ്റെ ചിത്രമാണ് വാടിവാസൽ. ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം ഒരു ട്രൈലോജിയായി മാറും എത്തുമെന്നാണ് എപ്പോൾ വരുന്ന വാർത്ത. സൂര്യയും സംവിധായകൻ വെട്രിമാരനും ഒന്നിച്ചുള്ള ചിത്രം പ്രഖ്യാപിച്ചത് മുതൽ ഏറെ നാളായി ചർച്ചയായിരുന്നു. സിനിമയുടെ ചിത്രീകരണം വൈകുന്നതിനാൽ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം 3 ഭാംഗങ്ങളി എത്തുന്നു.3 ഭാഗങ്ങൾ പൂർത്തിയാക്കാൻ വേണ്ടിവരുന്ന തരത്തിലാണ് സംവിധായകൻ തിരക്കഥ ഒരുക്കിയിരിക്കുന്നത് . കൂടാതെ, ചിത്രം കൂടുതൽ വിപുലീകരിച്ച് ചിത്രീകരിക്കുകയെന്നും റിപ്പോർട്ടിൽ അഭിപ്രായമുണ്ട്.എന്നാൽ ഈ വാർത്തകൾക്ക് സിനിമയുടെ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

സംവിധായകൻ വെട്രിമാരൻ വിടുതലൈ പാർട്ട് 2 പൂർത്തിയാക്കിയതിന് ശേഷം സൂര്യ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് സംവിധായകൻ അഭിമുഖത്തിൽ അറിയിച്ചു. വിജയ് സേതുപതി-സൂരി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിടുതലൈ പാർട്ട് 2 റിലീസ് കഴിഞ്ഞ ആഴ്ച നടന്നിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിൻ്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആനിമേട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കാളയെ ചിത്രത്തിൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ . കാള ഇപ്പോൾ ലണ്ടനിൽ അവസാന ഘട്ടത്തിലാണ്.

വാടിവാസൽ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് ഉത്സവത്തിൻ്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. പെരിയപ്പട്ടി ഗ്രാമത്തിലെ വാർഷിക കാളയെ മെരുക്കുന്ന (ജല്ലിക്കെട്ട്) ഉത്സവത്തിൽ പങ്കെടുക്കുന്ന രണ്ട് വ്യക്തികളായ പിച്ചിയെയും മറുദനെയും കേന്ദ്രീകരിച്ചാണ് കഥ.

Related Articles
Next Story