വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകൾ നേർന്ന് സൂര്യ

പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു സൂര്യ

കങ്കുവയുടെ ഓഡിയോ ലോഞ്ചിൽ തന്റെ പ്രിയ സുഹൃത്തായ വിജയ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം നടത്തുന്നതിനെ കുറിച്ച സംസാരിച്ച സൂര്യ നടന് ആശംസകൾ നേർന്നു.

"എൻ്റെ സുഹൃത്ത് ഇന്ന് ഒരു പുതിയ യാത്രയിലാണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു" എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയും വിജയും തമ്മിലുള്ള അടുത്ത ബന്ധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നമ്മൾ എന്താണോ പഠിക്കുന്നത് അതിനു സംബന്ധമില്ല കാര്യങ്ങൾ ജീവിതത്തിൽ നടക്കും. ലൊയോള കോളേജിൽ തന്റെ ജൂനിയർ ആയിരുന്ന, ബോസ് എന്ന താൻ സ്നേഹത്തോടെ വിളിക്കുന്ന ഒരു സുഹൃത്ത് ഇപ്പോൾ ഡെപ്യൂട്ടി CM ആണ്, ഉദയനിധി സ്റ്റാലിൻ. ഏത് അവസരത്തിലും ആളുകളെ സഹായിക്കാൻ അദ്ദേഹം തയാറാണ്. അതേപോലെ തനിക്ക് പ്രിയപ്പെട്ട മറ്റൊരു സുഹൃത്ത് എപ്പോൾ രാഷ്രിയത്തിലേയ്ക്ക് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രേവേശനവും നല്ലൊരു തുടക്കമാകട്ടെയെന്നും പറഞ്ഞു എരുവാക്കും സൂര്യ ആശംസകൾ നേർന്നു.

27ന് തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ നടക്കുന്ന റാലിയിൽ തമിഴകം വെട്രി കഴകം (TVK) പാർട്ടിയിൽ നടൻ വിജയ് ചേരുകയാണ്. ഈ ചടങ്ങിന് മുന്നോടിയായി എന്നവണ്ണമായിരുന്നു സൂര്യയുടെ ആശംസകൾ അറിയിച്ചത്. ഇത് ഇരുവരുടെയും ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ ദേശീയഗാനവും ഔദ്യോഗിക പതാകയും ഓഗസ്റ്റിൽ പുറത്തിറക്കിയിരുന്നു.

ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കങ്കുവ നവംബർ 14നു റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഗ്രീൻ സ്റ്റുഡിയോസും UV ക്രീയേഷനും ചേർന്നാണ്. ബോളിവുഡ് താരങ്ങളായ ബോബ്ബ്യ് ഡയലും ദിഷ പട്ടാണിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Related Articles
Next Story