അപ്ഡേറ്റുമായി സൂര്യയുടെ റെട്രോ ; കോമിക് സീരിസ് ആയി ബി ടി എസ് രംഗങ്ങളും

നടിപ്പിൻ നായകൻ സൂര്യയുടെ വമ്പൻ തിരിച്ചുവരവാണ് ഇപ്പോൾ തമിഴ് സിനിമ കാത്തിരിക്കുന്നത്. കങ്കുവ നേരിട്ട കടുത്ത പരാജയം നികത്താൻ കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ റൊമാന്റിക് ചിത്രം റെട്രോ എത്തുകയാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് പുറത്ത് വന്നത്. സൂര്യയുടെ റെട്രോ സിനിമയില്‍ നിന്നുള്ള ആദ്യ ഗാനം പുറത്തുവരികയാണ് . കണ്ണാടി പൂവേയെന്ന ഗാനമാണ് അടുത്ത ദിവസം ചിത്രത്തിലേതായി എത്തുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.


പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും. മെയ് 1 ആണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 2 ഡി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇതിനിടയിൽ ചിത്രത്തിന്റെ ബി ടി എസ് രംഗങ്ങൾ വളരെ വ്യത്യസ്‍തമായ രീതിയിൽ പുറത്തു വന്നിരുന്നു. 2 ഡി എന്റർടൈൻമെൻറ്സിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കോമിക് അയി ആണ് ചിത്രത്തിന്റെ ബി ടി എസ് രംഗങ്ങൾ എത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഈ ബി ടി എസ് രംഗങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

Related Articles
Next Story