തമിഴിൽ സ്വാസികയുടെ കിടിലൻ ചിത്രം; കോടികൾ നേടി 'ലബ്ബർ പന്ത്'
നിലവിൽ രണ്ടാം വാരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ഇന്നലെ മാത്രം 3.30 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.
തമിഴരശൻ പച്ചമുത്തു കഥയെഴുതി സംവിധാനം ചെയ്‌ത സ്‌പോർട്‌സ് ഡ്രാമ ചിത്രമാണ് 'ലബ്ബർ പന്ത്'. ക്രിക്കറ്റിന് പ്രാധാന്യം നൽകി വളരെ കുറഞ്ഞ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇതുവരെ ഗംഭീരമായ കളക്ഷനാണ് നേടിയിരിക്കുന്നത്. സെപ്റ്റംബർ 20-ന് പുറത്തിറങ്ങിയ ചിത്രം വ്യവസായ രംഗത്ത് സൂപ്പർ-ഹിറ്റ് പദവി ഉറപ്പാക്കുകയും ചെയ്തു. ആദ്യവാരം തന്നെ 9 കോടിക്ക് മുകളിൽ ആണ് ചിത്രം നേടിയത്. നിലവിൽ രണ്ടാം വാരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം ഇന്നലെ മാത്രം 3.30 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഹരീഷ് കല്യാൺ, അട്ടകത്തി ദിനേശ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സഞ്ജന കൃഷ്ണമൂർത്തി, സ്വാസിക, ബാല ശരവണൻ, കാളി വെങ്കട്ട്, ഗീത കൈലാസം, ദേവദർശിനി, TSK, ജെൻസൺ ദിവാകർ, പ്രദീപ് ദുരൈരാജ് എന്നിവരും അഭിനയിക്കുന്നു.ലയാളി നടി സ്വാസികയുടെ പ്രകടനം ഗംഭീരമാണ്.നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് സ്വാസികയുടെ കഥാപാത്രമായ യശോധയ്ക്ക് ലഭിക്കുന്നത്. മലയാളത്തിൽ ഇത്തരം കഥാപാത്രങ്ങൾ എന്താണ് താരത്തെ തേടി വരാത്തതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഷോൺ റോൾഡനാണ് സൗണ്ട് ട്രാക്ക് ഒരുക്കിയത്. മോഹൻ രാജനാണ് എല്ലാ ഗാനങ്ങളും എഴുതിയിരിക്കുന്നത്. 2023 മാർച്ചിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദളപതി വിജയ്‌യുടെ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' വലിയ ആരവങ്ങളോടെ ഇറങ്ങിയ ചിത്രമാണെങ്കിലും സമ്മിശ്രമായാ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പാ രഞ്ജിത്തിന്റെ 'വാഴയ്', നിതിലൻ സ്വാമിനാഥന്റെ 'മഹാരാജ' എന്നി ചിത്രങ്ങൾ വിജയമായപ്പോൾ അതേപോലെ തന്നെ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കുന്ന ചിത്രമായ 'ലബ്ബർ പന്ത്' തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊണ്ട് വൻ വിജയമായി മുന്നോട്ട് പൊക്കോണ്ടിരിക്കുകയാണ്.