'മറ്റുള്ളവരുടെ ജീവിതത്തെ പറ്റി ബഹുമാനപൂർവ്വം സംസാരിക്കുക':അഭ്യൂഹങ്ങൾക്കെതിരെ എ ആർ റഹ്മാന്റെ മകൻ

സംഗീത സംവിധായകൻ എ ആർ റഹ്മാനും പങ്കാളി സൈറ ബാനുവും തങ്ങളുടെ 29 വർഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിൽ നിന്നും വേർപിരിയുന്നു എന്ന കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വാർത്ത വൈറലായതോടെ ഞെട്ടലിലായിരുന്നു സോഷ്യൽ ലോകം. എന്നാൽ ഇതിനു പിന്നാലെ നിരവധി വ്യാജ വാർത്തകളും എത്തിയിരുന്നു. മോഹിനി ഡെയുമായി ബന്ധപ്പെട്ട പ്രചാരണം ആയിരുന്നു അതിൽ ഒന്ന്. കഴിഞ്ഞ ദിവസം റഹ്മാന്റെ മ്യൂസിക് ടീമിലെ ബേസിസ്റ്റായ മോഹിനി ഡെയ് തന്റെ പങ്കാളിയുമായി വേർപിരിഞ്ഞു എന്നുള്ള വാർത്ത വന്നിരുന്നു. ഇതിനുപിന്നാലെയാണ് അഭ്യൂഹങ്ങൾ ഉണ്ടായത്. ഇരുവരുമുള്ള ബന്ധമാണ് വേർപിരിയലിന് പിന്നിൽ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ആണ് ഉണ്ടായത്.

എന്നാൽ ഇതിനെതിരെ എ ആർ റഹ്മാന്റെ മകൻ ആമേൻ പ്രതികരിച്ചിരിക്കുകയാണ്. ''. എൻ്റെ അച്ഛൻ ഒരു മഹാ പ്രതിഭയാണ് , അദ്ദേഹത്തിൻ്റെ അവിശ്വസനീയമായ സംഭാവനകൾ മാത്രമല്ല, വർഷങ്ങളായി അദ്ദേഹം നേടിയ മൂല്യങ്ങൾക്കും ബഹുമാനത്തിനും സ്നേഹത്തിനും. വ്യാജവും അടിസ്ഥാനരഹിതവുമായ കാര്യങ്ങൾ പ്രചരിക്കുന്നത് കാണുന്നത് നിരാശാജനകമാണ്. ഒരാളുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് സംസാരിക്കുമ്പോൾ സത്യത്തിൻ്റെയും ബഹുമാനത്തിൻ്റെയും പ്രാധാന്യം നമുക്കെല്ലാവർക്കും ഓർമ്മിക്കാം. ദയവായി അത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് എന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ അമീൻ റഹ്മാൻ പ്രതികരിച്ചു.

1995ൽ ആണ് എ ആർ റഹ്മാനും സൈറ ഭാനുവും വിവാഹിതരാകുന്നത്. ഇരുവർക്കും 3 മക്കൾ ഉണ്ട്. മൂന്നാമത്തെ മകനാണ് അമീൻ. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ വിള്ളലുകളാണ് വേർപിരിയാൻ കണമെന്നാണ് സൈറ ഭാനുവിന്റെ അഭിഭാഷിക പറഞ്ഞത്.

Related Articles
Next Story