ആദ്യത്തെ കൺമണിയെ വരവേറ്റ് തേജസും മാളവികയും

ആദ്യത്തെ കൺമണിയെ വരവേറ്റ് സെലിബ്രിറ്റി കപ്പിൾസായ തേജസും മാളവികയും. അടുത്തിടെയാണ് ഹോസ്പ്പിറ്റലിലേക്ക് പോവാനുള്ള ബാഗ് പാക്ക് ചെയ്യുന്നതിന്റെ വേ്‌ളാഗ് മാളവിക പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് കുഞ്ഞ് പിറന്നുവെന്ന സൂചന നൽകുന്ന ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കുഞ്ഞിന്റെ കൈ പിടിച്ചിരിക്കുന്ന തേജസിന്റെ കൈയ്യുടെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് ആണോ പെണ്ണോ എന്നുൾപ്പെടെയുള്ള ഒരു വിവരങ്ങളും ഇരുവരും പുറത്ത് പറഞ്ഞിട്ടില്ല.

മാളവികയും തേജസും വിവാഹത്തിന് മുമ്പും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വിവഹാത്തിന് ശേഷം, ഇരുവരും തങ്ങളുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽൽ പങ്കുവയ്ക്കാറുണ്ട്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം മാളവിക വേ്‌ളാഗിലൂടെ പങ്കിട്ടിരുന്നു. ഇനി മാളവികയുടെ ഡെലിവറി വേ്‌ളാഗിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഒട്ടും പ്രതീക്ഷിക്കാതെ ഒട്ടും പ്ലാൻഡ് ആകാതെ വന്ന പ്രെഗ്നസി ആണ് ഇതെന്നായിരുന്നു മാളവിക പറഞ്ഞത്. എങ്കിലും ദൈവംതന്നതിനെ സ്വീകരിക്കുന്നുവെന്നും. ഗർഭിണിയാണെന്ന വിവരം അറിഞ്ഞപ്പോൾ ചിരിക്കണോ, കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു എന്ന് മാളവിക പറഞ്ഞിരുന്നു. ഈ വിശേഷം സോഷ്യൽമീഡിയയിലൂടെ പങ്കിടണോ എന്നുള്ള ആശയക്കുഴപ്പമുണ്ടായിരുന്നു. ഇടയ്ക്ക് ചില വീഡിയോകളുടെ താഴെ മാളവിക ഗർഭിണിയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ കണ്ടിരുന്നു. എല്ലാ കാര്യങ്ങളും ഇവിടെ പറയാറുള്ളതാണ്. ഇതായിട്ട് മറച്ചുവെക്കേണ്ടതില്ലല്ലോ. അതിനാൽ തന്നെ പറയാനായി തീരുമാനിക്കുകയായിരുന്നു ഞാൻ എന്നും മാളവിക വിശദീകരിച്ചിരുന്നു.

Related Articles
Next Story