ദുൽഖറിന്റെ ഫോണിൽനിന്ന് മമ്മൂട്ടിയെ വിഡിയോകോൾ ചെയ്ത് തെലുങ്ക് താരം നന്ദമൂരി ബാലയ്യ
ദീപാവലി റിലീസായി ദുൽഖർ സൽമാൻ ചിത്രം ലൂക്യ ഭാസ്‌ക്കർ ഈ വർഷം ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ ഗംഭീരമായി തന്നെ നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽ ശ്രെദ്ധയാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ദുൽഖർ സൽമാന്റെ ഫോണിൽ നിന്ന് തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ മമ്മൂട്ടിയെ വീഡിയോ കോൾ ചെയ്യുന്നതാണ് വൈറലാകുന്ന പുതിയ വീഡിയോ. ബാലയ്യ ഹോസ്റ്റു ചെയ്യുന്ന 'അൺസ്റ്റോപ്പബിൾ NBK' എന്ന ഷോയിൽ ലക്കി ഭാസ്കറിന്റെ പ്രൊമോഷനിടെ അതിഥിയായി ദുൽഖർ സൽമാൻ എത്തിയിരുന്നു. പരിപാടിയുടെ വരാനിരിക്കുന്ന എപ്പിസോഡിന്റെ പ്രൊമോ വീഡിയോയിലാണ് ബാലയ്യ ദുൽഖറിന്റെ ഫോണിൽനിന്ന് മമ്മൂട്ടിയെ വിഡിയോകോൾ ചെയ്യുന്ന ദൃശ്യങ്ങൾ കാണുന്നത്.
'ഹലോ മമ്മൂക്കാ സുഖമാണോ' എന്ന ബാലകൃഷ്ണയുടെ ചോദ്യത്തിന് 'സുഖമാണെന്ന്' മലയാളത്തിലാണ് മമ്മൂട്ടി മറുപടി പറയുന്നത്. ഇവരുടെ സംഭാഷണങ്ങൾ കേട്ട് ചിരിക്കുന്ന ദുൽഖറിനെയും വിഡിയോയിൽ കാണാം. മമ്മൂട്ടി കമ്പനിയുടെ 7-മത് നിർമ്മാണ ചിത്രമായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് എപ്പോൾ മമ്മൂട്ടി. ചിത്രത്തിലെ മമ്മൂട്ടിയുടെ ലൂക്കിലായിരുന്നു വിഡിയോകളിൽ പ്രത്യക്ഷപെട്ടത്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത പ്രോമോ വീഡിയോ 1 മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. ഷോയുടെ ദീപാവലി സ്‌പെഷ്യൽ എപ്പിസോഡ് ഒക്ടോബർ 31-ന് വൈകുന്നേരം 7 മണിക്ക് ആഹാ വീഡിയോയിൽ റിലീസ് ചെയ്യും.