പ്രമുഖർ കെട്ടിച്ചമച്ച 'ബ്ലൂ ഫിലിം കേസ് ' ഇല്ലാതാക്കിയ തെലുങ്ക് താരം സുമന്റെ കരിയർ

തെന്നിന്ത്യൻ സിനിമകളിലെ അഭിനയത്തിന് പേരുകേട്ട ഒരു നടനാണ് സുമൻ. കൂടുതലും തെലുങ്ക്, തമിഴ് സിനിമകളിൽ സഹനടനായും വില്ലനായും ഒരുപാട് വേഷങ്ങൾ സുമൻ ചെയ്തിട്ടുണ്ട്.ഏതാനും കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കേരളവർമ പഴശ്ശിരാജ, സാഗർ ഏലിയാസ് ജാക്കി എന്നിവായിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രെധേയമാണ്.
ഏകദേശം 5 പതിറ്റാണ്ട് നീണ്ട കരിയറിൽ, 10 ഭാഷകളിലായി 700-ലധികം സിനിമകളിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ സുമനെ പറ്റി മിക്കവർക്കും അറിയാത്ത ഒരു പിൽക്കാലം അദ്ദേഹത്തിന് ഉണ്ട്.
1980 കളിലും 1990 കളിലും തെലുങ്ക് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളായിരുന്നു സുമൻ.എന്നാൽ പിന്നീട് സഹ കഥാപാത്രങ്ങളും വില്ലൻ വേഷവുമായി അദ്ദേഹം ഒതുങ്ങിയത് എങ്ങനെയാണ്?
1959 ഓഗസ്റ്റ് 28 ന് ആന്ധ്രാപ്രദേശിൽ ആണ് സുമൻ ജനിച്ചത്. 1980 കളിൽ തമിഴ്, തെലുങ്ക് സിനിമകളിൽ റൊമാൻ്റിക് ഹീറോ ആയിരുന്നു സുമൻ. 1982ൽ തരംഗിണി, 1983ൽ നേതി ഭാരതം, 1984ൽ സിതാര എന്നീ ചിത്രങ്ങളിലൂടെയാണ് സുമൻ അഭിനയരംഗത്ത് പ്രശസ്തനായത്. കൂടാതെ തെലുങ്ക് ഫീച്ചർ ഫിലിമുകളിൽ വെങ്കിടേശ്വരൻ,ശിവൻ, രാമൻ തുടങ്ങിയ നിരവധി പുരാണ കഥാപാത്രങ്ങളെ സുമൻ അവതരിപ്പിച്ചിരുന്നു. ബാലകൃഷ്ണ, വെങ്കടേഷ്, നാഗാർജുന എന്നിവര്‍ക്കൊപ്പം അക്കാലത്തെ യുവനിരയിലെ തിളങ്ങും താരമായിരുന്നു സുമൻ. 1993-ൽ പുറത്തിറങ്ങിയ ബാവ ബാവമരിദി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നന്തി അവാർഡ് അദ്ദേഹം നേടിയിരുന്നു. തുളു, മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, ഹിന്ദി എന്നിവ നന്നായി സംസാരിക്കാനാകുന്ന സുമന്റെ കരിയർ തന്നെ ഇല്ലാതാക്കിയത് ഒരു കേസ് ആണ്.
1980 കളുടെ മധ്യത്തില്‍ ചെന്നൈയില്‍ സുമൻ ഒരു കേസില്‍ അറസ്റ്റിലായതും, ജയിലില്‍ കിടന്നതും അദ്ദേഹത്തിന്റെ കരിയറില്‍ വലിയൊരു തിരിച്ചടിയായി. ഈ കേസില്‍ അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും 'ബ്ലൂഫിലിം' കേസ് പിന്നീട് സുമൻ എന്ന നടന്റെ കരിയർ നിഛലമാക്കി എന്ന് തന്നെ പറയാം. തെലുങ്കിലെ മുന്‍നിര താരമായി കത്തിനിന്ന സമയത്ത് സുമന്‍റെ കരിയര്‍ തന്നെ അപകടത്തിലാക്കിയ ഈ കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന് അടക്കം പങ്കുണ്ടെന്നാണ് സുമന്‍റെ അടുത്ത സുഹൃത്തായ സാഗര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സാഗറിന്‍റെ വെളിപ്പെടുത്തലുകൾ പ്രകാരം അന്നത്തെ തമിഴ്നാട് സംസ്ഥാന ഡി.ജി.പി, അന്നത്തെ മദ്യ വ്യവസായി വാടിയാർ എന്നിവരുടെ ഗൂഢാലോചനയിലൂടെയാണ് സുമൻ ജയിലിൽ അടയ്ക്കപ്പെട്ടത് എന്നാണ് പറയുന്നത്. ജാമ്യം പോലും ലഭിക്കാത്ത വിധത്തിൽ ആയിരുന്നു സുമനെതിരെ കേസുകൾ ചുമത്തപ്പെട്ടത് .
എന്നാൽ ഈ കേസിന് പിന്നിൽ വിചിത്രമായ മറ്റൊരു കഥയും ഉണ്ട്. ഒരു സ്ത്രീയ്ക്ക് സുമനോടുള്ള പ്രണയവും തുടർന്നുള്ള പ്രതികരവുമായിരുന്നു കാരണം.
അന്ന് സ്ത്രീകള്‍ക്കിടയില്‍ ആരാധനപാത്രമായിരുന്നു സുമന്‍. അന്നത്തെ തമിഴ്നാട് ഡി.ജി.പിയുടെ മകളും സുമന്‍റെ ആരാധികയായിരുന്നു. എന്നാൽ ഇവര്‍ വിവാഹിതയായിരുന്നു. എന്നിട്ടും ആ സ്ത്രീ സുമന്റെ ഷൂട്ടിംഗിലേക്കു വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. എന്നാൽ നടന് ആ സ്ത്രീയോട് താൽപര്യമില്ലായിരുന്നു. അതേ സമയം, വാടിയാരുടെ മകളോട് സുമന്‍റെ സുഹൃത്തിന് പ്രണയമുണ്ടായതും സാഹചര്യം കുഴപ്പത്തിലാക്കി. സംഭവം അറിഞ്ഞു എംജിആര്‍ സുമനെ വിളിച്ച് നേരിട്ട് ഈ കാര്യത്തില്‍ താക്കീത് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് എന്‍റെ പ്രശ്നമല്ലെന്ന് സുമന്‍ തുറന്നു പറയുകയായിരുന്നു.
അങ്ങനെയാണ് മൂന്ന് കേസുകളില്‍ സുമന്‍ ഒരു ദിവസം അറസ്റ്റ് ചെയ്യപ്പെട്ടത്. സുമനെതിരെ ബ്ലൂ ഫിലിം നിര്‍മ്മിച്ചതിന് കേസുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഗുണ്ടായിസത്തിനും സുമനെതിരെ കേസെടുത്തിട്ടുണ്ട്. കേസ് കെട്ടിചമച്ചവര്‍ ആയിരുന്നു ഇതിനു പിന്നിൽ. സുമന്‍റെ ഒരു സുഹൃത്തിന് അന്ന് വീഡിയോ കാസറ്റ് കടയുണ്ടായിരുന്നത് ഈ പ്രചാരണത്തിന് ആക്കം കൂട്ടി.
സംഭവത്തിൽ ഡി.ജി.പിയും, വാടിയാറും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. മാസങ്ങളോളം സുമന്‍ ജയിലിലായിരുന്നു . എന്നാല്‍ പിന്നീട് ജാമ്യം ലഭിച്ചു.
തെലുങ്കിലെ അക്കാലത്തെ സൂപ്പര്‍താരങ്ങളും സുമന്റെ കള്ള കേസിനു പിന്നിൽ അന്നുണ്ടായിരുന്നു. സൂപ്പർ താരമായി ഉയരുന്ന സുമൻ ഒതുക്കുക ആയിരുന്നു ഇതിലൂടെ അവരുടെ ലക്ഷ്യം.
കേസിന് ശേഷം പുറത്തെത്തിയ സുമന് അവസരങ്ങൾ ലഭിക്കാതെ ആയിറ്റി. പിന്നീട്‍ ആണ് സഹ നടനായും വില്ലനായും അദ്ദേഹം അഭിനയിക്കാൻ തുടങ്ങുന്നത്. തേയിൽ രജനിയുടെ സഹോദരനായാണ് അദ്ദേഹം അഭിനയിച്ചത്. സിനിമയിൽ നിന്ന് വളരെക്കാലം വിട്ടുനിന്ന ശേഷം, 2007-ൽ, രജനികാന്തിനൊപ്പം എസ്. ശങ്കറിൻ്റെ ശിവാജി: ദി ബോസ് എന്ന സിനിമയിൽ അഭിനയിച്ച അദ്ദേഹം 2007-ൽ തമിഴ് സിനിമകളിൽ അഭിനയിച്ചു. വിജയ്ക്കൊപ്പം കുരുവിയിലുംൾ അജിത് കുമാറിനൊപ്പം ഏഗനിൽ താരം അഭിനയിച്ചു. ഇതിനിടയിൽ മലയാളത്തിൽ ചെയ്ത കേരളം വർമ്മ പഴശ്ശിരാജയിലെ കഥാപാത്രവും, സാഗർ ഏലിയാസ് ജാക്കിയിലെ വില്ലൻ വേഷവും ഏറെ സ്രെധേയമായ പ്രകളടണം ആയിരുന്നു.