യോഗി ജി ഇത്രയും നല്ല സൗകര്യങ്ങള്‍ ഒരുക്കിയതിന് നന്ദി; ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാർ.

ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി പ്രയാഗ്‌രാജിലെ മഹാ കുംഭം സന്ദർശിച്ച ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് അക്ഷയ് കുമാർ.ഈ വിശുദ്ധസംഗമത്തില്‍ തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്നും അക്ഷയ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.കുംഭമേളയിൽ പങ്കെടുക്കാൻ തിങ്കളാഴ്ച രാവിലെയാണ് താരം പ്രയാഗ്രാജിൽ എത്തിയത്. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയുടെ സന്ദർശന വേളയിൽ, മഹത്തായ പരിപാടി സംഘടിപ്പിക്കുന്നതിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ശ്രമങ്ങളെ അക്ഷയ് കുമാർ പ്രശംസിച്ചു.കൂടാതെ 2019 ലെ മഹാ കുംഭമേളയിലേക്കുള്ള തൻ്റെ മുൻ സന്ദർശനത്തെക്കുറിച്ച് പ്രതിഫലിപ്പിക്കുകയും ഇത്തവണ ക്രമീകരണങ്ങളിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തുകയും ചെയ്തു.
”ഇവിടെ ഇത്രയും നല്ല സൗകര്യങ്ങള്‍ ഒരുക്കിയതിന് മുഖ്യമന്ത്രി യോഗി ജിക്ക് നന്ദി. ഒരുപാട് സന്തോഷമായി. വളരെ നല്ല അനുഭവമായിരുന്നു. യോഗി ജി വളരെ മികച്ച ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. 2019ല്‍ അവസാന കുംഭമേള നടന്നപ്പോള്‍ ആളുകള്‍ കെട്ടുകളുമായി വന്നിരുന്നത് എനിക്കോര്‍മ്മയുണ്ട്.ഇത്തവണ കുംഭമേളയില്‍ പങ്കെടുക്കാനായി ഒരുപാട് വലിയ ആള്‍ക്കാര്‍ എത്തി. അംബാനിയും അദാനിയും വലിയ സെലിബ്രിറ്റികളൊക്കെ വരുന്നു. അപ്പോള്‍ ഇതിനെ മഹാ കുംഭമേള എന്ന് വിളിക്കുന്നു, എത്രയോ വളരെ നല്ല ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്? ഇത് വളരെ വളരെ നല്ലതാണ്” എന്നാണ് അക്ഷയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആചാരപരമായ കുളി കഴിഞ്ഞ് തല മുതൽ കാൽ വരെ നനഞ്ഞ അദ്ദേഹം പുറത്തേക്ക് പോകുന്നതിന് മുമ്പ് ആരാധകരെ അഭിവാദ്യം ചെയ്യുകയും ഹസ്തദാനം ചെയ്യുകയും ചെയ്താണ് മടങ്ങിയത്. മഹാകുംഭമേളയിലെ ക്രമീകരണങ്ങളിൽ തൃപ്തമല്ലെന്നും, സെത്രയധികം ആളുകൾക്ക് വേണ്ട സജീകരങ്ങൾ അവിടെ ഇല്ലെന്നും , വൃത്തിഹീനം ആണെന്നുമുള്ള വിമർശങ്ങൾക്ക് പിന്നാലെയാണ് അക്ഷയ് കുമാറിന്റെ സന്ദർശനവും പ്രസ്താവനയും.
അതേസമയം, അനുപം ഖേര്‍, സൊനാലി ബേന്ദ്ര, മിലിന്ദ് സോമന്‍, റെമോ ഡിസൂസ, തമന്ന, പൂനം പാണ്ഡെ, ഹേമ മാലിനി, തനിഷ മുഖര്‍ജി, നിമ്രത് കൗര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജയസൂര്യ, സംയുക്ത , വിജയ് ദേവർകൊണ്ട എന്നിവരും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്തിരുന്നു.