ഷൈൻ ചേട്ടനെ മിസ് ചെയ്യുന്നു; ആരോപണങ്ങളിൽ മലക്കം മറിഞ്ഞ്: തനൂജ
thanooja shine tom chacko
ഷൈൻ ടോം ചാക്കോയെക്കുറിച്ചു ഉന്നയിച്ച ആരോപണങ്ങളിൽ മലക്കം മറിഞ്ഞ് മുൻ കാമുകിയായ തനൂജ. ഷൈൻ നല്ലൊരു മനുഷ്യനാണെന്നും തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും ഒത്തുപോകാൻ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞതെന്നും തനൂജ പറഞ്ഞു.
തങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും രണ്ടുപേർ തമ്മിലുള്ള ബന്ധത്തിനിടയിൽ മൂന്നാമതൊരാൾ ഉണ്ടാകരുതെന്നും തനൂജ പറഞ്ഞു. രണ്ട് സുഹൃത്തുക്കളെക്കുറിച്ചാണ് വിഡിയോയിൽ പറഞ്ഞതെന്നും തനൂജ വ്യക്തമാക്കി. എന്നാൽ ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ടെന്നും തനൂജ സമ്മതിക്കുന്നുണ്ട്.
ഷൈൻ തന്നെയും താൻ ഷൈനിനെയും മിസ് ചെയ്യാറുണ്ട്. ''ഞാൻ ലൈവിൽ ഇടയ്ക്കു വരുന്നതാണ്. ഒരുദിവസം നോക്കിയപ്പോൾ ഞാൻ പറയാത്തകാര്യങ്ങൾ അദ്ദേഹത്തിന് എതിരായി ന്യൂസ് ആയി വരുന്നു. ഞാൻ യൂട്യൂബിൽ സേർച്ച് ചെയ്തപ്പോൾ എനിക്ക് രണ്ടുപേരെയും കൊണ്ട് നടക്കാൻ പറ്റുന്നില്ല എന്നൊക്കെ വിഡിയോ കിടക്കുന്നു. ആൾക്കാർ അത് ഷൈൻ ചേട്ടനെക്കുറിച്ചാണെന്ന് ചിന്തിക്കും. ഞാൻ അതാണ് ലൈവിൽ വന്നത്. ലൈവിൽ ആളുകൾ ഷൈൻ എവിടെ ബ്രെക്അപ്പ് ആയോ എന്നൊക്കെ ചോദിക്കുന്നു. അതിനൊന്നും ഞാൻ മറുപടി കൊടുത്തിട്ടില്ല. ഒടുവിൽ സഹികെട്ടാണ് ഞാൻ പറഞ്ഞത് ആ ടോപ്പിക്ക് ഞാൻ വിട്ടതാണെന്ന്്. ഷൈൻ ചേട്ടൻ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കി പോകുന്നു ഞാൻ എന്റേതും. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.
പക്ഷേ ഞങ്ങൾക്ക് തമ്മിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. അത് പബ്ലിക്കിൽ വന്നിട്ട് പറയാൻ പറ്റില്ല. ലൈവിൽ ഞാൻ സുഹൃത്തുക്കളെപ്പറ്റി പറഞ്ഞത് ഷൈൻ ചേട്ടനാണെന്ന് തെറ്റിദ്ധരിക്കുന്ന വിധത്തിൽ കണ്ടെന്റ് ഇടുകയാണ്. ഞാൻ ഷൈൻ ചേട്ടനെ പറ്റി അല്ല പറഞ്ഞത്. കണ്ടെന്റ് ഉണ്ടാക്കാൻ വേണ്ടിയാണ് ആൾക്കാർ ഇങ്ങനെ കഥ മെനയുന്നത്.' തനൂജ പറയുന്നു.
ഞങ്ങളുടെ റിലേഷനിൽ മറ്റൊരു അബദ്ധം പറ്റിയത് ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ഉണ്ടായി എന്നതാണ്. ഒരിക്കലും ഒരു ബന്ധത്തിനിടയിൽ മൂന്നാമതൊരാൾ ഉണ്ടാകരുത്. ഞങ്ങളുടെ ബന്ധത്തിൽ മൂന്നാമത് ഒരാൾ ഇടപെട്ട് അത് വേറൊരു വഴിക്ക് കൊണ്ടുപോയി. അങ്ങനെ ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു. ഈ ന്യൂസ് വന്നതിനുശേഷം ഷൈൻ ചേട്ടനോ അദ്ദേഹത്തിന്റെ കുടുംബമോ കോൺടാക്റ്റ് ചെയ്തിട്ടില്ല. ഒന്നരമാസമായി ഒരു ബന്ധവുമില്ല. അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല മെസ്സേജ് അയക്കുന്നുമില്ല. ഷൈനും ഞാനും തമ്മിൽ ഉള്ളത് ഞങ്ങൾ തമ്മിൽ മാത്രം സംസാരിക്കേണ്ട കാര്യമാണ് മറ്റുള്ളവർ അത് പറഞ്ഞ് വഷളാക്കേണ്ട കാര്യമില്ലെന്നും തനൂജ പറഞ്ഞു.