. ആ സംവിധായകൻ മോഹൻലാലിനെ ബ്രെയിൻ വാഷ് ചെയ്തു ; ആലപ്പി അഷറഫ്
നിർമ്മാതാവും അഭിനേതാവുമായ ആലപ്പി അഷ്‌റഫിന്റെ യൂട്യൂബ് ചാനലാണ് അലപ്പേയ് അഷ്‌റഫ് കണ്ടതും കേട്ടതും. സിനിമാ ജീവിതത്തിനിടെ ഉണ്ടായിട്ടുള്ള അനുഭവങ്ങളാണ് യുട്യൂബ് ചാനലിലൂടെ ആലപ്പി അഷ്‌റഫ് പറയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലേക്ക് ഫഹദ് ഫാസിൽ എത്തിയതിനെ കുറിച്ചും മോഹൻലാലിനെ കുറിച്ചും അഷ്റഫ് നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്നോടാണ് ആദ്യമായി സംവിധായകൻ ഫാസിൽ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ച് അറിഞ്ഞത് എന്നാണ് വിഡിയോയിൽ ആലപ്പി അഷ്‌റഫ് പറയുന്നത്.
വർഷങ്ങൾക്ക് മുൻപ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ആളെങ്ങനെയെന്നാണ് ഫാസിൽ തന്നോട് ചോദിച്ചിരുന്നു. ഫഹദിന്റെ ഡേറ്റ് ചോദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി എത്തിയതാണ് ഇതിനു പിന്നലെ കാരണം. തനിക്ക് അന്ന് ആ സംവിധയകൻെറ നന്നായി അറിയാമെന്നും, താൻ സെൻസർ ബോർഡ് അംഗമായിരുന്നപ്പോൾ ലിജോയുടെ രണ്ട് സിനിമകൾ തന്റെ മുന്നിൽ എത്തിയിരുന്നെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ആദ്യം ലിജോ ജോസിലെ ചിത്രങ്ങൾ പരാജയമായിരുന്നു. ഏത് ഫാസിൽ ആലപ്പി അഷറഫിനോട് ചോദിച്ചിരുന്നു. എന്നാൽ ലിജോ നല്ലൊരു ടെക്നിഷ്യൻ ആണെന്നും തീയതി ധൈര്യമായി കൊടുത്തോളാനും താൻ ഉറപ്പ് നൽകിയതിനാൽ ആണ് ആമേൻ എന്ന ചിത്രം വന്നത്. അത് ഭയങ്കര ഹിറ്റാവുകയും ചെയ്‌തു.
പിന്നീട് ലിജോയുടെ പല ചിത്രങ്ങളും വിജയിച്ചിരുന്നു. എന്നാൽ അവസാനം ഇറങ്ങിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ കടുത്ത പരാജയമാണ് നേരിട്ടത്. മോഹൻലാലിനെ പറ്റി പറഞ്ഞ ആലപ്പി അഷറഫ് , അദ്ദേഹത്തിനെ ചുറ്റിപറ്റി നിൽക്കുന്ന ചില ആളുകൾ മോഹൻലാലിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു എന്ന് പറയുന്നു. അതിനു പിന്നിലെ കഥയും ആലപ്പി അഷ്‌റഫ് പങ്കുവെച്ചു.
ഒരിക്കൽ ശശികുമാർ മോഹൻലാലിനെ വെച്ച് ഒരു മലയാള ചിത്രം ചെയ്യാൻ പ്ലാൻ ചെയ്തു. സക്കറിയയുടേത് ആയിരുന്നു എഴുത്ത്. അങ്ങനെ താൻ മോഹൻലാലിനെ കാണാൻ ചെന്നു. കഥ പറഞ്ഞപ്പോൾ മോഹൻലാൽ വല്ലാതെ എക്സൈറ്റഡായി. പടം ചെയ്യാം എന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഡേറ്റിനായി ലാലിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം വലിയ താൽപര്യം കാട്ടിയില്ല. പലതും പറഞ്ഞ് ഒഴിവാക്കി വിട്ടു.പിന്നീട് അതിനു കാരണം തിരുവനന്തപുരത്തുള്ള പഴയ സംവിധായകൻ മോഹൻലാലിനോട് ഓരോന്ന് പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്‌തിനാൽ ആണെന്ന് തങ്ങൾക്ക് മനസിലായി. കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നത് മോഹൻലാൽ പണ്ടുമുതലേ വിശ്വസിക്കുന്ന ആളാണെന്നു ആലപ്പി അഷ്‌റഫ് പറയുന്നു. ആ പടം അങ്ങനെയാണ് മുടങ്ങിപ്പോയത് എന്നും അഷ്റഫ് വീഡിയോയിലൂടെ വിശദീകരിച്ചു.