വീണ്ടും പരാജയം ഏറ്റുവാങ്ങി ആ ഹിറ്റ് സംവിധായകൻ

നീണ്ട കാത്തിരിപ്പിനൊടുവിൽ, ശങ്കറിന്റെ സംവിധാനത്തിൽ തെലുങ്ക് സൂപ്പർ താരം രാം ചരണിൻ്റെ രാഷ്ട്രീയ ആക്ഷൻ സിനിമ ഗെയിം ചേഞ്ചർ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ശങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടെയാണ് ഗെയിം ചെയ്ഞ്ചർ.

എന്നാൽ ചിത്രത്തിന് നിരാശാജനകമായ റിപ്പോർട്ടുകൾ ആണ് എത്തുന്നത്. ചിത്രത്തിലെ രാം ചരണിന്റെ അഭിനയത്തിനെ പ്രശംസിക്കുന്നുണ്ട് എങ്കിലും, ശങ്കറിന്റെ ഇന്ത്യൻ 2 പോലെ നിരാശയാണ് ചിത്രം നാളുന്നതെന്നാണ് പ്രേക്ഷക പ്രതികരണം.

ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആണ് രാം ചരൺ എത്തിയത് . ഐ പി എസ് ഓഫീസറായി ആണ് സിനിമയിൽ രാം ചരണിന്റെ ഒരു കഥാപാത്രം. കിയാര അദ്വാനിയും അഞ്ജലിയും നായികയായി എത്തുന്ന ചിത്രത്തിൽ , എസ് ജെ സൂര്യ, ശ്രീകാന്ത്, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ശങ്കർ സംവിധാനം ചെയ്ത കമൽ ഹസൻ നായകനായ ഇന്ത്യൻ 2 ബോക്സ് ഓഫീസിൽ കടുത്ത പരാജയമാണ് നേടിയത്. സൂപ്പർ ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകന്റെ പരാജയ ചിത്രം ആരാധകരെ വിഷമിപ്പിച്ചെങ്കിലും, ശങ്കറിന്റെ ഒരു മികച്ച തിരിച്ചു വരവ് ഗെയിം ചേഞ്ചറിലൂടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

ഇതിനിടയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതും സിനിമയ്ക്ക് കടുത്ത വെല്ലുവിളിയാണ് നൽകുന്നത്.

Related Articles
Next Story