അഭിനയജീവിതത്തിലേക്കുള്ള കടന്നുവരവ് അങ്ങനെയായിരുന്നു.. തുറന്ന് പറഞ്ഞ് രജനീകാന്ത്

തന്റെ അഭിനയ ജീവിതത്തിന്റെ ആരംഭത്തെ കുറിച്ച് തുറന്നു പറയുകയാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്. അദ്ദേഹം പഠിച്ച സ്കൂളിന്റെ 90ആം വാർഷികത്തോടനുബന്ധിച്ച് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ആശംസകൾ അറിയിച്ച് പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് തന്റെ അഭിനയ ജീവിതത്തിന്റെ ആരംഭത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും താരം ഓർമ്മകൾ പങ്കുവെച്ചത്.

" അന്ന് ഞാൻ ക്ലാസ്സിൽ ഒന്നാമനായിരുന്നു. 98% മാർക്കോടെയാണ് മിഡിൽ സ്കൂൾ പാസായത്. ക്ലാസ് ലീഡറും ആയിരുന്നു" പ്രീപ്രൈമറി കാലഘട്ടത്തിലെ തന്റെ വിദ്യാഭ്യാസ മികവിനെക്കുറിച്ച് അദ്ദേഹം ഓർത്തെടുക്കുന്നു.

ബംഗളൂരിലെ ബസവനഗുഡി ആചാര്യ പാഠശാലയിലാണ് താരം പഠിച്ചിരുന്നത്. ബാങ്കോക്കിൽ തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിൽ ആയതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ക്ഷമാപണം നടത്തി കൊണ്ടാണ് വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. കന്നടയിലാണ് അദ്ദേഹം വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം രവി പുരയിലെ കന്നട മീഡിയം സ്കൂളിലായിരുന്നു. അന്ന് താൻ പഠനത്തിൽ ഒന്നാമനായിരുന്നെന്നും അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരനാണ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയ ആചാര്യ പാഠശാലയിൽ ചേർത്തത്. എന്നാൽ അവിടെ താരത്തിന് ഭാഷ ഒരു വലിയ പ്രശ്നമായിരുന്നു. എന്നാൽ അധ്യാപകരുടെ സഹായത്തോടെ അദ്ദേഹം ആ പ്രശ്നം മറികടന്നു . കെമിസ്ട്രി,ഫിസിക്സ്,കണക്ക് എന്നീ വിഷയങ്ങളിൽ മോശമായതിനാൽ പത്താം ക്ലാസ് കടക്കാൻ സാധിച്ചില്ല. പിന്നീട് സൗജന്യമായി കെമിസ്ട്രി അധ്യപകൻ എടുത്തു നൽകിയ ക്ലാസുകളാണ് പത്താം ക്ലാസ്സ് കടക്കാൻ താരത്തിനെ സഹായിച്ചത്.

ആചാര്യ പാഠശാല കോളേജിൽ പഠിക്കുമ്പോൾ ആണ് ആദിശങ്കരന്റെയും ഷണ്ഡാലന്റെയും കഥ പറയുന്ന നാടകത്തിൽ അദ്ദേഹം അഭിനയിച്ചത്. നാടകത്തിൽ ഷണ്ഡാലനായി വേഷം ഇട്ട രജനീകാന്തിന് മികച്ച നടനുള്ള സമ്മാനവും നേടി. അതായിരുന്നു രജനികാന്ത് നടന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. സ്കൂൾ വാർഷികത്തോടും അനുബന്ധിച്ച് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ തന്നെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.

Related Articles
Next Story