തന്റെ ശൈലി അതാണ്, എന്നാൽ മലയ്‌ക്കോട്ടെ വലിബന്റെ പരാജയം നിരാശയിലേയ്ക്ക് എത്തിച്ചു: ലിജോ ജോസ് പെല്ലിശ്ശേരി
60 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 30 കോടി മാത്രമേ ബോക്സ് ഓഫീസിൽ നേടിയുള്ളു
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പി എസ് റഫീഖിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായി ഈ വർഷം ജനുവരിയിൽ റിലീസായ ചിത്രമായിരുന്നു മലയ്‌ക്കോട്ടെ വാലിബൻ. പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനും നടനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രേത്യേകത ചിത്രത്തിന് ഉണ്ടായിരുന്നു. അതിനോടൊപ്പം തന്നെ ചിത്രത്തിന് അതിയായ ഹൈപ്പും ഉണ്ടായിരുന്നു. എന്നാൽ ചിത്രം റിലീസായപ്പോൾ കടുത്ത നിരാശയായിരുന്നു ഉണ്ടായിരുന്നത്. പ്രേഷകരുടെ പ്രതീക്ഷക്കൊത്തു ചിത്രം എത്തിയിരുന്നില്ല. കൂടാതെ ചിത്രത്തിന്റെ തിരക്കഥയും വലിയ തോതിൽ വിമർശങ്ങൾ നേരിട്ടിരുന്നു. 60 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 30 കോടി മാത്രമേ ബോക്സ് ഓഫീസിൽ നേടിയുള്ളു. കൂടാതെ ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പരാജയത്തി ഒരുപാട് വിമർശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു. അതിനെല്ലാം മറുപടിയായി 'സ്റ്റിൽ നോ പ്ലാൻസ് ടു ചേഞ്ച് ' എന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചത്. എന്നാൽ എപ്പോൾ ചിത്രം ഇറങ്ങി ഒരു വർഷം ആകുമ്പോൾ ചിത്രം നേരിട്ട പരാജയത്തിന്റെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് എൽജെപി.
'കുട്ടിക്കാലം മുതൽ സിനിമകളിൽ കണ്ടിട്ടുള്ള ഗംഭീരമായ നിമിഷങ്ങളെ തിരികെ കൊണ്ടുവരാനാണ് മലൈക്കോട്ടൈ വാലിബനിലൂടെ താൻ ശ്രമിച്ചത്. ബോളിവുഡ് പടങ്ങളിൽ ബച്ചൻ സാറും തമിഴ് സിനിമയിൽ രജനി സാറുമൊക്കെ സ്ക്രീനിലേക്ക് വരുന്നത് പോലൊരു നിമിഷം തന്റെ ചിത്രത്തിലൂടെ കൊണ്ട് വരണമെന്ന് വിചാരിച്ചിരുന്നു.പ്രേക്ഷകര്‍ എന്താണോ അവര്‍ കാണണമെന്ന് വിചാരിക്കുന്നത് അതിനെ മാറ്റി മറിക്കുകയാണ് സംവിധായകൻ ചെയ്യേണ്ടത്. അല്ലാതെ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് അവരുടെ ആവശ്യം നിറവേറ്റുകയല്ല വേണ്ടത്. തന്റെ ശൈലി അതാണെന്നന്നും സിനിമ നിർമിക്കുന്നത് മാത്രമല്ല സംവിധാനം, എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാണെന്നാണ് തനിക്ക് തോന്നുന്നത്. മലയ്‌ക്കോട്ടെ വലിബന്റെ പരാജയം തന്നെ നിരാശിയിലേക്ക് കൊണ്ടെത്തിച്ചു. എന്നാൽ ആ നിരാശ മൂന്നാഴ്ചയോളം മാത്രമെ നീണ്ടുനിന്നുള്ളൂ' , എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംവിധായകരുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി