'10 മിനിട്ടുള്ള നൃത്തം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടത് 5 ലക്ഷം, നടിയ്ക്ക് കേരളത്തിനോട് അഹങ്കാരം': മന്ത്രി വി ശിവൻ കുട്ടി

അടുത്ത മാസം തിരുവനതപുരത്ത് വെച്ചാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉൽഘാടന ചടങ്ങിൽ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ നടിയും നർത്തകിയുമായ താരം 5 ലക്ഷം ചോദിച്ചതിൽ തുറന്നടിച്ചു മന്ത്രി വി ശിവൻ കുട്ടി. യുവജനോത്സവത്തിലൂടെ വളർന്നു വന്ന നടിയ്ക്ക് കേരളത്തിനോട് അഹങ്കാരം എന്നാണ് മന്ത്രി പറഞ്ഞത്.

അടുത്ത മാസം തിരുവനന്തപുരത്ത് വെച്ചാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക. ഉത്ഘാടനത്തിൽ വേദിയിൽ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തം ഉണ്ടാകുക പതിവാണ്. ഈ പരുപാടി അവതരിപ്പിക്കാനും കുട്ടികളെ പഠിപ്പിക്കാനുമാണ് നടിയെ മന്ത്രി സമീപിച്ചത്. താരം പങ്കെടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ 10 മിനിറ്റ് ദൈർഖ്യമുള്ള ഒരു നിർത്ത പരുപാടി അവതരിപ്പിക്കാൻ നടി 5 ലക്ഷം രൂപയാണ് ആവശ്യപെട്ടത്. പണത്തിനോടുള്ള ആർത്തിയാണ് നടിയെ ഇത്തരത്തിൽ ഒരു കാര്യം പറയാൻ പ്രേരിപ്പിച്ചതെന്ന് മന്ത്രി വി ശിവൻ കുട്ടി വിമർശിച്ചു. അത്രയും പണം നൽകി നടിയെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും വേറെയും മറ്റു പലരും കേരളത്തിൽ ഉണ്ടെന്നും മന്ത്രി പറയുന്നു. കലോത്സവ വേദികളിൽ സിനിമ താരങ്ങൾ എത്തുന്നത് പതിവാണെന്നും, അതിനൊന്നും ആരും ഇതുവരെ പണം ആവിശ്യപെട്ടിട്ടില്ലായെന്നും ,പരുപാടി നടത്താൻ അവർ ഇങ്ങോട്ട് സംഭാവന നൽകുന്ന അവസരം ഉണ്ടയിട്ടുണ്ടെന്നും മന്ത്രി പറയുന്നു. വന്ന വഴി മറന്നുള്ള നടിയുടെ ഈ പ്രവർത്തി മന്ത്രിയെ ഏറെ വിഷമിപ്പിച്ചിരുന്നു.

വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു മന്ത്രി ഈ കാര്യം വെളിപ്പെടുത്തിയത്. നടിയുടെ പേര് പറയാതെ ആയിരുന്നു വിമർശനം നടത്തിയത്മന്ത്രിയോടൊപ്പം വേദിയിൽ നടൻ സുധീർ കരമനയും നടൻ സുരാജ് വെഞ്ഞാറമൂടും ഉണ്ടായിരുന്നു. നടൻ സുധീർ കരമന നടിയുടെ ഈ തീരുമാത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഒപ്പം ഇത്തരമൊരു സംഭവം ഉണ്ടായതിൽ നിരാശ ഉണ്ടെന്നും സുധീർ കരമന പ്രതികരിച്ചു. താരം ആരാണെന്നു അറിയില്ലെങ്കിൽ വളരെ മോശമായ കാര്യമാണ് സംഭവിച്ചത് എന്നും നടൻ പറയുന്നു.

കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന കലോത്സവത്തിൽ മമ്മൂട്ടിയും, ഓണാഘോഷ പരുപാടിയിൽ ഫഹദ് ഫാസിൽ എത്തിയതും പ്രതിഫലം വാങ്ങാതെയാണ് എന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്.

Related Articles
Next Story