കീർത്തി-ആന്റണി തട്ടിൽ പ്രണയം ഔദ്യോഗികമായി അറിയിച്ചു നടി

വ്യവസായിയായ് ആന്റണി തട്ടിലുമായുള്ള പ്രണയ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചു തെന്നിന്ത്യൻ താരം കീർത്തി സുരേഷ് . 15 വർഷത്തിലേറെയായി ഇരുവരും പരിചയത്തിലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റാഗ്രാമിലൂഡ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രണയം കീർത്തി പരസ്യമാക്കിയത്. ഇരുവരും ഒരുമിച്ച് ഒരു പൂത്തിരി കത്തിക്കുന്ന ചിത്രമാണ് കീർത്തി പങ്കുവെച്ചത്. അതോടൊപ്പം ഇരുവരുടെയും പേരുകൾ ഒരുമിച്ചുള്ള ചുരുക്കെഴുത്ത് തൻ്റെ വളർത്തുനായ നൈക്കിയുടെ പേരിന് തുല്യമാണെന്ന് വെളിപ്പെടുത്തുകയുമായിരുന്നു (AntoNY*KEerthy). താരത്തിന്റെ പോസ്റ്റിനു നിരവധി സെലിബ്രിറ്റികളാണ് ആശംസകൾ കമെന്റായി നൽകിയത്. നദി മാളവിക മോഹൻ കീർത്തിയുടെ വളർത്തുനായയുടെ പേരിലെ കൗതുകം പ്രേകടിപ്പിച്ചു കമെന്റ് നൽകിയിരുന്നു.

19 ന് കീർത്തി സുരേഷിൻ്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉണ്ടാകുന്നത്. ഹൈസ്കൂൾ മുതൽ ഉള്ള കീർത്തിയുടെ സുഹൃത്താണ് ആൻ്റണി തട്ടിൽ. ഇരുവരും തമ്മിലുള്ള വിവാഹം ഗോവയിൽ വച്ച് നടക്കുമെന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടായിരുന്നു. ഡിസംബർ 11, 12 തീയതികളിൽ വലിയ ആഘോഷത്തോടെ ആയിരിക്കും വിവാഹം നടക്കുക. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദുബായ് ആസ്ഥാനമായുള്ള പ്രശസ്തനായ വ്യവസായിയാണ് ആൻ്റണി തട്ടിൽ.

കീർത്തി സുരേഷ് ഇപ്പോൾ ഏറ്റവും പുതിയ ഹിന്ദി ചിത്രമായ ബേബി ജോണിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. കീർത്തിയുടെ അരങ്ങേറ്റ ഹിന്ദി ചിത്രമാണ് ബേബി ജോൺ. വരുൺ ധവാൻ ആണ് ചിത്രത്തിലെ നായകൻ. അറ്റ്ലീയുടെ സംവിധാനത്തിൽ എത്തിയ വിജയ് ചിത്രമായ 'തെരി'യുടെ ഹിന്ദി റീമേയ്ക്കാണ് ഈ ചിത്രം. ചിത്രത്തിലെ 'നെയ്ൻ തക്കാർ' എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

Related Articles
Next Story