ആരോപണങ്ങൾ അടിസ്ഥാനരഹിതം; ഏത് നിയമനടപടിയുടെ ദുരുപയോഗം: പ്രതികരിച്ച് ശങ്കർ

എന്തിരൻ സിനിമയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിന് വിധേയനായ സംവിധായകൻ ശങ്കർ ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. .കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇഡി കണ്ടുകെട്ടുകയും കേസിൽ അറ്റാച്ച് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.എന്തിരൻ എന്ന സിനിമയുടെ പകർപ്പവകാശ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ റഡാറിന് കീഴിൽ വന്നതിനെ തുടർന്ന് ആണ് സംവിധയകൻ ശങ്കർ വാർത്തകളിൽ ഇടം പിടിച്ചത്.

ചെന്നൈ ഹൈക്കോടതി നേരത്തെ തന്നെ തള്ളിയ കേസുമായി ബന്ധപ്പെട്ടാണ് ഇ‍ഡിയുടെ നടപടിയെന്നും, തന്നോട് ഈ കേസില്‍ ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് അറിയിച്ച് ഷങ്കര്‍ പ്രസ്താവന പുറത്തിറക്കി.തന്റെ പേരിൽ ഉള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ശങ്കർ പറഞ്ഞു.

തൻ്റെ സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് ഇഡിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അത് മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് മാത്രമാണെന്നും ശങ്കർ കൂട്ടിച്ചേർത്തു.ന്ധപ്പെട്ട അധികാരികൾ നടപടികൾ പുനരവലോകനം ചെയ്യുകയും വിഷയത്തിൽ തുടർനടപടികൾ അവസാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായി ശങ്കർ പറയുന്നു.അവർ അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, അറ്റാച്ച്‌മെൻ്റ് ഉത്തരവിനെതിരെ അപ്പീൽ ചെയ്യുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല. അരൂർ തമിഴ്നാടന്‍റെ ജിഗുബയുടെ പകർപ്പാണ് എന്തിരൻ എന്ന അവകാശവാദം ഹൈക്കോടതി നേരത്തെ തന്നെ തള്ളിയിരുന്നുവെന്ന് ശങ്കർ ചൂണ്ടിക്കാട്ടി.

“ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയം ബഹുമാനപ്പെട്ട ഹൈക്കോടതി നേരത്തെ തന്നെ സിവിൽ സ്യൂട്ട് തീർപ്പാക്കിയിരുന്നു. എൻതിരൻ കഥയുടെ ശരിയായ പകർപ്പവകാശ ഉടമയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അരൂർ തമിഴ്നാടൻ സമർപ്പിച്ച അവകാശവാദം കോടതി ഇരുവശത്തുനിന്നും തെളിവുകളും വാദങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിച്ച് കോടതി തള്ളിയിരുന്നു" ശങ്കര്‍ പറയുന്നു. നിയമനടപടിയുടെ ദുരുപയോഗം എന്നാണ് ശങ്കർ ഇതിനെ ടാഗ് ചെയ്തത്.

2011-ൽ എഴുത്തുകാരനായ അരൂർ തമിഴ്നാടൻ സിറ്റി കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചലച്ചിത്ര നിർമ്മാതാവിനെതിരെ പകർപ്പവകാശ കേസ് രജിസ്റ്റർ ചെയ്തത്. എഴുത്തുകാരൻ്റെ പരാതിയെത്തുടർന്ന്, സിനിമയിൽ നിന്നുള്ള സംവിധായകന്റെ വരുമാനത്തിൻ്റെ സാമ്പത്തിക വശങ്ങൾ, കഥ , തിരക്കഥ, സംഭാഷണങ്ങൾ, സംവിധാനം എന്നിവ ഉൾപ്പെടെയുള്ള കേസിൽ ED അന്വേഷണം ആരംഭിച്ചു എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.

രജനികാന്ത് നായകനായി എത്തി 2010-ൽ പുറത്തിറങ്ങിയ ചിത്രമാണ് എന്തിരൻ. ഐശ്വര്യ റായ് ആയിരുന്നു ചിത്രത്തിൽ നായികായായിരുന്നത്. വസീഗരൻ എന്ന ശാസ്ത്രജ്ഞൻ ചിട്ടി എന്ന സ്വന്തം പ്രതിച്ഛായയിൽ ഒരു റോബോട്ടിനെ സൃഷ്ടിക്കുന്ന കഥയാണ് സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം പറയുന്നത്.

അതേസമയം, രണ്ട് കഥകളും അതിന്റെ കഥാപാത്ര വികസനം, ആഖ്യാന ഘടന, തീമുകൾ എന്നിവയുൾപ്പെടെ സമാനതകൾ പങ്കിടുന്നതായി കണ്ടെത്തിയിരുന്നു.

Related Articles
Next Story