അക്രമികൾ മോഷണത്തിനെത്തിയവരായിരുന്നില്ല, ലക്‌ഷ്യം സെയ്‌ഫിന്റെ ഇളയ മകൻ ; കരീനയുടെ മൊഴി പുറത്ത് .....

സെയ്ഫ് അലി ഖാന്റെ വീട്ടിൽ ആക്രമണം നടത്തിയവരുടെ ലക്ഷ്യം മോഷണമായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് കരീന കപൂറിന്റെ പ്രതികരണം. ആക്രമണം ഉണ്ടായി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തിൽ കരീനയുടെ പ്രതികരണം. വീട്ടിൽ ആക്രമണം നടത്തിയവർ വീട്ടിൽ മോഷണം നടത്തിയിട്ടില്ലെന്നും വീട്ടിൽ നിന്നും ഒന്നും നഷ്ട്ടപ്പെട്ടില്ലെന്നും കരീന കപൂർ ബാന്ദ്ര പൊലീസിന് മൊഴി നൽകി. വീട്ടിൽ എത്തിയ അക്രമികളുടെ യഥാർത്ഥ ലക്ഷ്യം സെയ്‌ഫിന്റെ മകനായിരുന്നു. കുട്ടികളെയും കെയർ ടേക്കറായ ഏലിയാമ്മയെയും സെയ്ഫ് മുകളിലത്തെ നിലയിലേക്ക് മാറ്റിയ ശേഷമാണ് അക്രമികളെ നേരിട്ടത്. കുട്ടിയെ കിട്ടാത്ത ദേഷ്യത്തിൽ ആക്രമികൾ സെയ്‌ഫിനെ ആഞ്ഞു കുത്തുകയായിരുന്നു. അക്രമികളെ ആദ്യം കണ്ടത് മലയാളി നഴ്‌സായ ഏലിയാമ്മയാണ്. ആരോ കുട്ടികളുടെ മുറിയിലേയ്ക്ക് പോകുന്നത് കണ്ടുവെന്നും കരീന കപൂർ കുട്ടികൾക്കടുത്തേക്ക് പോകുന്നതെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ അസ്വാഭാവികമായ ശബ്ദം കേട്ടാണ് അത് മറ്റാരോ ആണെന്ന് തിരിച്ചറിഞ്ഞതെന്നും ഏലിയാമ്മ മുന്നേ തന്നെ മൊഴി നൽകിയിരുന്നു . അക്രമികളെ കണ്ട ഏലിയാമ്മ കുട്ടികളുടെ മുറിയിലെ അലാറം മുഴക്കിയ ശേഷമാണ് സെയ്ഫ് അലി ഖാൻ അവിടേക്ക് വന്നത്. ഉടൻ തന്നെ അദ്ദേഹം കുട്ടികളെയും സഹായിയെയും മുകളിലേക്ക് മാറ്റുകയായിരുന്നു.

ആക്രമിക്കാനെത്തിയ പ്രതികൾക്ക് സെയ്‌ഫിന്റെ വീടിനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. അവർ നേരെ പോയത് കൃത്യമായും കുട്ടികളുടെ മുറിയിലേക്ക് ആണ് . കുട്ടിയെ തട്ടി കൊണ്ട് പോയി ഭീഷണിപ്പെടുത്താനോ പണം ആവശ്യപ്പെടാനോ ആയിരുന്നിരിക്കണം അക്രമികളുടെ ലക്ഷ്യം. അത് നടക്കാതെ പോയതിലുള്ള വൈരാഗ്യത്തിലാകണം സെയ്‌ഫിനെ കുത്തി പരിക്കേൽപ്പിച്ചത്. ചോരവാർന്ന് കിടന്ന സെയ്ഫ് അലി ഖാനെ അആശുപത്രിയിലെത്തിക്കാൻ അതുവഴി പോയ ആരും തയ്യാറായിരുന്നില്ല. അവസാനം ഒരു ഓട്ടോഡ്രൈവറാണ് അദ്ദേഹത്തെ ലീലാവതി ഹോസ്പിറ്റലിൽ എത്തിക്കുന്നത്.

ആക്രമണം നടന്ന് രണ്ടു ദിവസമാകുമ്പോൾ പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവരികയാണ്. ഒരു മൊബൈൽ ഫോൺ കടയിൽ നിന്നും ഹെഡ് ഫോൺ വാങ്ങുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. പ്രതി ഗുജറാത്തിലേക്ക് കടന്നെന്നുള്ള വിവരത്തെത്തുടർന്ന് പോലീസ് ഇപ്പോൾ ഗുജറാത്തിലേക്ക് തിരിച്ചിരിക്കുകയാണ്.

Related Articles
Next Story