താരപ്പകിട്ടോടെ ഇ ഡിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു
തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് നിർമ്മാണ രംഗത്തേക്ക് ലിസ്റ്റിൻ സ്റ്റീഫനോടൊപ്പം എത്തുന്ന ചിത്രം എക്സ്ട്രാ ഡീസന്റിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ബിജു മേനോൻ, ടൊവിനോ തോമസ്, സിബി മലയിൽ, ഷാഫി, വിനയൻ, എബ്രിഡ് ഷൈൻ, ഷീലു എബ്രഹാം, ഷാജോൺ, നാദിർഷ, വിജയ് ബാബു, ആൽവിൻ ആന്റണി, സാബു ചെറിയാൻ, രമേശ് പിഷാരടി, പ്രജോദ് കലാഭവൻ, നിരഞ്ജന അനൂപ്, നിതിൻ രഞ്ജി പണിക്കർ, സനൽ വി ദേവനും ഇ ഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. ഇ ഡിയിലെ ഗാനങ്ങളുടെ ലൈവ് പെർഫോമൻസുമായി സംഗീത സംവിധായകൻ അങ്കിത് മേനോനും സംഘവും ഗംഭീര പ്രകടനം പ്രേക്ഷകരുടെ പ്രശംസ നേടി. ആറു ഗാനങ്ങൾ ഉള്ള ഇ ഡിയുടെ പ്രൊമോ സോങ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തുന്ന ചിത്രം ഡിസംബർ 20 നു തിയേറ്ററുകളിലേക്കെത്തും.
സുരാജ് വെഞ്ഞാറമൂട് , ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്.സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഇ ഡി യിൽ കാഴ്ചവയ്ക്കുന്നത്. വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്., ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ
പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്.