ശ്വാസം സിനിമ യുടെ ഓഡിയോ റിലീസ്
ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ മോസ്കോ കവല, നിരവധി അവാർഡുകൾ നേടിയ ഒറ്റമരം എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനോയ് വേളൂർ സംവിധാനം ചെയ്യുന്ന ശ്വാസം എന്ന സിനിമയുടെ ഓഡിയോ റിലീസ് കോട്ടയത്ത് പ്രസ്സ് ക്ലബ്ബിൽ വച്ചു നടന്നു. സംവിധായകൻ ജയരാജ് പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനു കോപ്പി നൽകി ക്കൊണ്ട് ഓഡിയോ പ്രകാശനം ചെയ്ത ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ശ്രീരേഖ് അശോക് എഴുതിയ ഗാനങ്ങൾക്ക് സുവിൻദാസ് സംഗീതം നൽകിയ രണ്ട് പാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്.കെ. എസ്. ചിത്ര, വീത്ത് രാഗ് ഗോപി, മഞ്ജരി, സുവിൻദാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.ചെന്നൈയിലെ റിക്കോർഡിങ് സ്റ്റുഡിയോയിൽ വച്ച് ഈ സിനിമയിലെ ഒരു താരാട്ട് പാട്ട് പാടുമ്പോൾ ഗായിക ചിത്ര ഗദ്ഗദ പ്പെട്ടു പോയെന്ന് സംവിധായകൻ ബിനോയ് വേളൂർ പറഞ്ഞു.ക്യാമറ ജോയൽ സാം തോമസ്, എഡിറ്റിംഗ് അനിൽ സണ്ണി ജോസഫ്, കലാ സംവിധാനം g. ലക്ഷ്‌മൺ മാലം, മേക്കപ്പ് രാജേഷ് ജയൻ,സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ്, ആദർശ് സാബു, സൂര്യ ജെ. മേനോൻ, ആർട്ടിസ്റ്റ് സുജാതൻ, അൻസിൽ, സുനിൽ എ. സഖറിയ, റോബിൻ സ്റ്റീഫൻ, ടോം മാട്ടേൽ, തുടങ്ങിയവരാണ് അഭിനേതാക്കൾ,എക്കോസ് എന്റർടൈൻമെന്റ് സ് പ്രസന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.ശ്വാസം ഡിസംബർ 13 ന് തിയേറ്ററിൽ എത്തും.