കാരവൻ ഓണേഴ്സ് അസോസിയേഷൻ സംഘടന രൂപീകരിച്ചു

മലയാള സിനിമയിലെ കാരവൻ ഉടമകൾ ചേർന്ന് അസോസിയേഷൻ ഓഫ് മലയാളം മൂവീ കാരവൻ ഓണേഴ്സ് എന്ന സംഘടന രൂപീകരിച്ചു.

എറണാകുളം ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ വെച്ച് ചേർന്ന് ആദ്യ യോഗം പ്രശസ്ത ചലച്ചിത്ര താരം രഞ്ജി പണിക്കർ ഉൽഘാടനം ചെയ്തു.

മലയാള സിനിമയിൽ ഏറേ വിവാദങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ കാരവൻ വെറും ആർഭാട വസ്തുവല്ലെന്നും അത് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാകുന്നതിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് കൂടുതൽ ഉത്തരവാദിത്വത്തോടെ സംഘടിച്ച് പ്രവർത്തിക്കാൻ ഈ പുതിയ സംഘടനക്ക് കഴിയട്ടെയെന്ന് ഉൽഘാടന പ്രസംഗത്തിൽ രഞ്ജി പണിക്കർ പറഞ്ഞു.

യോഗത്തിൽ സജി തോമസ് പ്രസിഡണ്ടായും വിനോദ് കാലടി സെക്രട്ടറിയായും ബിജു ചുവന്ന മണ്ണു ട്രഷററായും ഒപ്പം ഒമ്പത് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

Related Articles
Next Story