കാന്താരയും കെ ജി എഫും ഉണ്ടാക്കിയ മാറ്റം എമ്പുരാൻ, മഹേഷ് നാരായണൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ ഉണ്ടാകും

വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം നിർമ്മാതാക്കൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന മലയാള ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രതിസന്ധിയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ സമീപകാല പ്രസ് മീറ്റ് വെളിച്ചത്തുകൊണ്ടുവന്നത്. 112 കോടി രൂപ ബജറ്റിൽ നിർമ്മിച്ച മോഹൻലാലിൻ്റെ ബറോസ് പോലുള്ള സൂപ്പർസ്റ്റാർ ചിത്രങ്ങൾ പോലും തിയേറ്റർ വിഹിതത്തിൽ ചെലവിൻ്റെ 15% പോലും തിരിച്ചുപിടിക്കാൻ പരാജയപ്പെട്ടുവെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തിയ പട്ടികയിൽ പറയുന്നു.എന്നാൽ മറുവശത്ത്, മലയാള സിനിമ ഏറ്റവും വലിയ രണ്ട് സിനിമകൾക്കായി ഒരുങ്ങുകയാണ്: മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ഉള്ള എമ്പുരാൻ, മമ്മൂട്ടി, മോഹൻലാൽ, നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, എന്നിവർക്കൊപ്പം താൽക്കാലികമായി MMMN എന്ന് ഇരിട്ടിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം.എമ്പുരാനിലൂടെയും മഹേഷ് നാരായണൻ ചിത്രത്തിലൂടെയും കെ ജി എഫും, കാന്താരയും ഉണ്ടാക്കിയ വലിയ മാറ്റം മലയാള സിനിമയിലും ഉണ്ടാക്കാൻ കഴിയും എന്ന് പറയുകയാണ് നിർമ്മാതാവ് ആന്റോ ജോസഫ്.ചില സിനിമകൾ, കലാകാരന്മാരുടെ പ്രതിഫലം പരിഗണിക്കാതെ, വ്യവസായത്തെ വലുതാക്കാൻ സഹായിക്കുന്നതാണ്. ഉദാഹരണത്തിന്, കന്നഡ സിനിമാ വ്യവസായം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് കാന്താര വന്നത്. കെജിഎഫ് പോലുള്ള ഒരു സിനിമയുടെ അതും യാഷിനെപ്പോലുള്ള ഒരു നടനൊപ്പം, കന്നഡ വ്യവസായത്തിൽ നിന്ന് മാത്രം അതിൻ്റെ ബജറ്റ് വീണ്ടെടുക്കുമെന്ന് ഒരു നിർമ്മാതാവെന്ന നിലയിൽ ഒരിക്കലും പ്രതീക്ഷിക്കില്ല. എന്നാൽ കന്നഡ സിനിമ വ്യവസായത്തെ രാജ്യത്തെ ഏറ്റവും വലിയ ഒന്നാക്കി മാറ്റാൻ ഈ രണ്ടു ചിത്രങ്ങൾക്കും സഹായിച്ചു.

2008-ൽ പുറത്തിറങ്ങിയ ട്വൻ്റി: 20 എന്ന മൾട്ടി-സ്റ്റാർ ചിത്രത്തിലൂടെ മലയാളത്തിലും ഇത് മുമ്പ് സംഭവിച്ചിട്ടുണ്ടെന്ന് ആൻ്റോ വിശദീകരിക്കുന്നു. അത് അന്ന് വ്യവസായത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറി.എമ്പുരാൻ പോലെയുള്ള ഒരു വമ്പൻ ചിത്രത്തിലൂടെ, നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും അതേ കാര്യം ചെയ്യാൻ ശ്രമിക്കുന്നു. ഇത് മിക്കവാറും എല്ലാ ഭാഷകളിലും രാജ്യത്തുടനീളം റിലീസ് ചെയ്യും.എമ്പുരാനും എംഎംഎംഎന്നും ചേർന്ന്, ആൻ്റണിക്കും തനിക്കും സിനിമകൾക്ക് അത്തരമൊരു മാർക്കറ്റ് സൃഷ്ടിക്കാൻ കഴിയുമെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് പ്രതീഷിക്കുന്നു.

MMMN നിലവിൽ അതിൻ്റെ കൊച്ചി ഷെഡ്യൂൾ പൂർത്തിയാക്കി,ചിത്രത്തിൽ കഴിഞ്ഞ ദിവസം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ജോയിൻ ചെയ്തിരുന്നു. ടീം അടുത്തതായി ഡൽഹിയിലേക്ക് പോകും. അഭിനേതാക്കളും അണിയറപ്രവർത്തകരും ശ്രീലങ്ക, യുഎഇ, അസർബൈജാൻ എന്നിവിടങ്ങളിൽ ഇതിനകം ചിത്രീകരിച്ചു കഴിഞ്ഞിരുന്നു.

Related Articles
Next Story