വിവാദ പരാമർശത്തിന് വിശദീകരണവുമായി സംവിധായകൻ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൗതം വാസുദേവ് മേനോൻ ഒരു അഭിമുഖത്തിൽ ധനുഷിനെ നായകനാക്കി താൻ ചെയ്ത സിനിമ യഥാർത്ഥത്തിൽ തന്റേതല്ല എന്ന് പറഞ്ഞു നിരസിസിച്ചിരുന്നു. ഏതു വലിയ രീതിയിൽ ശ്രെദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തൻ്റെ വിവാദ പരാമർശത്തിന് വിശദീകരണവുമായി സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്.
2019-ൽ പുറത്തിറങ്ങിയ ധനുഷിൻ്റെ 'എനൈ നോക്കി പായും തോട്ട' എന്ന ചിത്രമാണ് ഗൗതം വാസുദേവ മേനോൻ പരസ്യമായി നിരസിച്ചത് . തൻ്റെ പല അഭിമുഖങ്ങളിലും, സിനിമയെക്കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടികളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ഒരിക്കൽ പോലും സിനിമയെ അംഗീകരിക്കുന്നില്ലെന്ന് നിഷേധിക്കുകയും ജി വി എം ചെയ്തിരുന്നു . ഇപ്പോഴിതാ, എല്ലാ വിവാദങ്ങൾക്കും ഇടയിൽ താൻ പറഞ്ഞതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ജി വി എം.
“ഇഎൻപിടി എൻ്റെ സിനിമയല്ലെന്ന് ഞാൻ പറഞ്ഞത് വെറും തമാശയാണ്. എന്നാൽ അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഷൂട്ടിങ്ങിനിടെ വെല്ലുവിളികൾ നേരിട്ടതിനാൽ അതിൻ്റെ രണ്ടാം പകുതിയിൽ ഞാൻ തൃപ്തനായില്ല.എൻ്റെ ഓഫീസിൽ ജോലി ചെയ്യുന്ന ആളുകൾ എൻ്റെ വാക്കുകൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് എന്നോട് പറഞ്ഞു. പക്ഷേ ഞാൻ അവ ലഘൂകരിച്ച് പറഞ്ഞതാണ്. ഞാൻ സോഷ്യൽ മീഡിയയിൽ സജീവമല്ലഅതിനാൽ, ഞാൻ പറഞ്ഞത് നേരെയാക്കാൻ തീരുമാനിച്ചു. .”
ധനുഷ് നായകനായ ചിത്രം തൻ്റെ നിർമ്മാണത്തിനായതിനാൽ എപ്പോഴും തൻ്റെ സിനിമയായി തുടരുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. സിനിമയുടെ രണ്ടാം പകുതിയിൽ തൃപ്തനല്ലെന്നും സിനിമ സ്‌ക്രീനിൽ എത്തിക്കാൻ താൻ വിഭാവനം ചെയ്തതെല്ലാം ആദ്യ പകുതിയിൽ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
വട ചെന്നൈയുടെ തിരക്കിലായതിനാൽ നായകൻ്റെ ഡേറ്റ് കിട്ടുന്നില്ലെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ അത് പൂർത്തിയാക്കണമെന്നും ജി വി എം പറയുന്നു.