സൂപ്പർ സ്റ്റാർ കാലഘട്ടം ഒക്കെ കഴിഞ്ഞു, മലയാളികൾക്ക് ഒരേയൊരു മെഗാസ്റ്റാർ : മാധവ് സുരേഷ്‌ഗോപി.

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ്‌ഗോപിയുടെ മകനാണ് മാധവ് സുരേഷ്‌. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുകയാണ് മാധവ് ഇപ്പോൾ. കുമ്മാട്ടികളിയുടെ പ്രൊമോഷന്റെ ഭാഗമായി മാധവ് കൊടുത്ത പ്രസ് മീറ്റിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രെദ്ധ നേടുന്നത്. നടൻ ചിരഞ്ജീവി 'മെഗാ സ്റ്റാർ ' പദവിയുടെ പകർപ്പവകാശം വാങ്ങിയതും, മറ്റെവിടെയെങ്കിലും അത് ആരെങ്കിലും ഉപയോഗിച്ചാൽ നടപടിയെടുക്കും എന്ന വാർത്തയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മാധവിന്റെ പ്രതികരണം.

"നമുക്ക് ഒരു മെഗാസ്റ്റാർ ഉണ്ടല്ലോ, മമ്മൂക്കയാണ് നമ്മുടെ മെഗാസ്റ്റാർ. തിയേറ്ററിൽ ആ വാക്ക് ഉപയോഗിച്ചില്ലെങ്കിലും ഇവിടുത്തെ പ്രേക്ഷകരുടെ മനസിൽ എന്നും മമ്മൂട്ടി മെഗസ്റ്റാർ തന്നെയാണ്''- മാധവ് പറഞ്ഞു.

ഇന്നത്തെ കാലഘട്ടത്ത് സൂപ്പർ സ്റ്റാർ എന്ന പദവി വരുന്നുണ്ടോ എന്നത് സംശയമാണ്. തന്റെ കരിയർ തന്നെ പത്ത് വർഷം ലാസ്റ്റ് ചെയ്യോ പതിനഞ്ച് വർഷം ലാസ്റ്റ് ചെയ്യോ എന്നത് ചോദ്യചിഹ്നമാണ്. തന്റെ അച്ഛനായാലും മമ്മൂക്കയാണെലും ലാലേട്ടനായാലും വർഷങ്ങളായി അങ്ങനെ തന്നെ ഇൻഡസ്ട്രയിൽ നിൽക്കുന്നുണ്ട്. ആ വഴിയിൽ ഇപ്പോഴുള്ളത് പൃഥ്വിരാജ് ആണ്. കഴിഞ്ഞ ഇരുപത് വർഷമായി അദ്ദേഹം പൃഥ്വിരാജ് ഉണ്ടെന്നും മാധവ് അഭിപ്രായപ്പെട്ടു. ടോവിനോ തോമസ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ അങ്ങനെ പോകുന്നു ഇപ്പോഴത്തെ മലയാളം ഇൻഡസ്ട്രയിലെ താരങ്ങൾ. പേരെടുത്ത് പറയാനാണെങ്കിൽ അങ്ങനെ ഒരുപാട് പേരുണ്ട്. അതുകൊണ്ട് സൂപ്പർ സ്റ്റാർ കാലഘട്ടമൊക്കെ മാറിക്കഴിഞ്ഞു എന്നും പ്രസ് മീറ്റിൽ മാധവ് പറയുന്നു. താൻ അധികം സോഷ്യൽ മീഡിയ ഉപയോഗിക്കാറില്ല, അതുകൊണ്ട് ഇത്തരമൊരു വാർത്ത ശ്രെദ്ധയിൽപ്പെട്ടിരുന്നില്ല എന്നും മാധവ് പറഞ്ഞു.മുൻപ് ഒരു അഭിമുഖത്തിൽ താൻ പണ്ടുമുതലെ അച്ഛന്റെ ഫാൻ ആണെന്നും , പക്ഷെ ഒരു സൂപ്പർ സ്റ്റാർ പദവി കിട്ടിയാൽ താൻ മമ്മൂട്ടിയെ റോൾ മോഡൽ ആകുമെന്നും മാധവ് പറഞ്ഞിരുന്നു.

ഒക്ടോബര്‍ 2ന് ആണ് കുമ്മാട്ടിക്കളി തിയറ്ററുകളില്‍ എത്തിയത്. ആർ കെ വിൻസെന്റ് സെൽവ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള സിനിമ കൂടിയാണിത്. ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് എന്നിവര്‍ക്ക് ഒപ്പം കന്നഡ, തമിഴ് താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

Related Articles
Next Story