ഉലകനായകന്റെ ജന്മദിനത്തിൽ തഗ് ലൈഫിന്റെ തീപാറുന്ന ടീസർ പുറത്ത്.
37 വർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്നത്. ചിത്രം 2025 ജൂൺ 5ന് തിയേറ്റർ റിലീസ് ചെയ്യും.
ഉലകനായകൻ കമൽ ഹാസൻ തന്റെ പുതിയ ചിത്രമായ 'തഗ് ലൈഫിലൂടെ' വീണ്ടും സ്‌ക്രീനിൽ തിളങ്ങാൻ കാത്തിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാൻ ആണ്. ഇപ്പോൾ കമൽ ഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ചു തഗ് ലൈഫിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 45 സെക്കണ്ടുള്ള ടീസറിലൂടെ തീപാറുന്ന ആക്ഷൻ രംഗങ്ങളാണ് കാണുന്നത്. കെ വി രവിചന്ദ്രന്റെ ഛായാഗ്രഹണം മുതൽ എആർആറിന്റെ വേട്ടയാടുന്ന തരം ബാക്ക്ഗ്രൗണ്ട് സ്കോർ വരെ എല്ലാം വളരെ മികച്ചരീതിയിൽ തന്നെ ഒരിക്കിയിട്ടുള്ള ടീസറാണ്. ചിത്രം 2025 ജൂൺ 5 നു റിലീസ് ചെയ്യുമെന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്.
നായകൻ എന്ന ഐകോണിക് ക്ലാസിക് ചിത്രത്തിന് ശേഷം 37 വർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്നത്. തഗ് ലൈഫിന്റെ പ്രഖ്യാപന വേളയിൽ ചിത്രത്തിലെ കമൽ ഹാസന്റെ ലുക്ക് പുറത്തുവന്നിരുന്നു. എന്നാൽ അതിൽ നിന്ന് വേറിട്ട മറ്റൊരു ലുക്ക് ആണ് എപ്പോൾ വന്നിരിക്കുന്ന പുതിയ പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിൽ സിമ്പുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മണിരത്നത്തിന്റെ കൂടെ കമൽ ഹാസനും ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരിക്കിയിരിക്കുന്നത്.
തൃഷ, ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ,ജോജു ജോർജ്, അഭിരാമി ഗോപികുമാർ, നാസർ, സാനിയ മൽഹോത്ര, അലി ഫസൽ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായി തഗ് ലൈഫിൽ എത്തുന്നു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും മദ്രാസ് റ്റാക്കിസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. ചിത്രം എപ്പോൾ ചിത്രീകരണം മുഴുവൻ പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്.