ഞാൻ ഏറ്റവും അഭിമാനിക്കുന്ന ചിത്രമാണ് റെട്രോ: പൂജ ഹെഡ്ജ്

താൻ ഏറ്റവും അഭിമാനിക്കുന്ന ചിത്രമാണ് സൂര്യയുടെ റെട്രോയെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പൂജ ഹെഗ്‌ഡെ പറഞ്ഞു.സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ഏറെ നാളുകളായി കാർത്തിക്ക് സുബ്ബരാജിന്റെ ഒപ്പം പ്രിയപ്പെട്ട നടൻ സൂര്യ നായകനാകുന്നത് കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു ആരാധകർ. സൂര്യയുടെ 44 ചിത്രമായി ഇറങ്ങുന്ന റെട്രോ ഒരു ആക്ഷൻ റൊമാന്റിക് ജേണറിൽ ഒരുങ്ങിയ ചിത്രമാണ്. ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം ബോക്സ്ഓഫീസിൽ കടുത്ത പരാജയമായിരുന്നു. ഇതോടെ സൂര്യയുടെ ഒരു മികച്ച തിരിച്ചുവരവാണ് റെട്രോയിലൂടെ ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ പൂജ ഹെഡ്ജ് ആണ് നായിക.റെട്രോ എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരു പ്രത്യേക അഭിമാനമുണ്ടെന്നും സിനിമ ഇപ്പോള്‍ എഡിറ്റിങ് പ്രോസസ്സിലാണെന്നും അത് മുഴുവനായി ഇതുവരെ കണ്ടിട്ടില്ലെന്നും പൂജ പറഞ്ഞു.

“എൻ്റെ എല്ലാ സിനിമകളിലും ഞാൻ അഭിമാനിക്കുന്നു, എന്നാൽ ഞാൻ ഏറ്റവും അഭിമാനിക്കുന്ന ചിത്രമാണ് റെട്രോ. അതിനെക്കുറിച്ചുള്ള എല്ലാം ഞാൻ ഇഷ്ടപ്പെടുന്നു. റെട്രോയുടെ ഓരോ ബിറ്റും ഞാൻ ഇഷ്‌ടപ്പെടുന്നു, എൻ്റെ കഥാപാത്രം സിനിമയിൽ നന്നായി രൂപകല്പന ചെയ്തിരിക്കുന്നു. സിനിമയുടെ എഡിറ്റിംഗ് ജോലികൾ നടക്കുന്നതിനാൽ മുഴുവൻ സിനിമ പോലും കാണാതെയാണ് ഞാൻ ഇത് പറയുന്നത്.''-പൂജാ ഹെഗ്‌ഡെ പറഞ്ഞു,

പ്രഭാസിൻ്റെ രാധേ ശ്യാമിലെ തൻ്റെ വൈകാരിക പ്രകടനം കാർത്തിക് സുബ്ബരാജിന് ഇഷ്ടപ്പെട്ടതിനാലാണ് താൻ റെട്രോയിൽ അഭിനയിച്ചതെന്ന് പൂജ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം മെയ് 1 ന് തിയറ്ററുകളിലെത്തും. ആക്ഷൻ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ റൊമാൻ്റിക് ഡ്രാമയിൽ ശ്രിയ ശരൺ ഒരു പ്രത്യേക നൃത്ത നമ്പറിൽ എത്തുമെന്നും പറയപ്പെടുന്നു . ജോജു ജോർജ്ജ്, ജയറാം, കരുണാകരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായൺ ആണ് ഗാനങ്ങൾ ഒരുക്കുന്നത്. 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് റെട്രോ നിർമ്മിക്കുന്നത്.

Related Articles
Next Story